അടൂർ: ദേശീയപാതയിൽ കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. നാല് പേരെ രക്ഷപ്പെടുത്തി. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചതെന്നാണ് വിവരം. കായംകുളത്ത് വിവാഹ വസ്ത്രം എടുക്കാനായി പോയവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.
പത്തനംതിട്ട അടൂർ കരുവാറ്റയിലാണ് കാർ അപകടത്തിൽപ്പെട്ടത്.ഡ്രൈവർ മദ്യലഹരിയിലായിരുന്നതായി സംശയമുണ്ട്.
Comments