ഹേമന്ദ് രാജ്: പ്രളയകാലത്ത് രക്ഷകനായി നിറഞ്ഞു നിന്നു; ഇപ്പോൾ കേരളം കണ്ട സാഹസികമായ രക്ഷാപ്രവർത്തനത്തിന്റെയും തലവൻ; ഇത് കേരളത്തിന്റെ അഭിമാനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹേമന്ദ് രാജ്: പ്രളയകാലത്ത് രക്ഷകനായി നിറഞ്ഞു നിന്നു; ഇപ്പോൾ കേരളം കണ്ട സാഹസികമായ രക്ഷാപ്രവർത്തനത്തിന്റെയും തലവൻ; ഇത് കേരളത്തിന്റെ അഭിമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2022, 03:11 pm IST
FacebookTwitterWhatsAppTelegram

‘രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് മലയാളി സൈനികൻ ഹേമന്ദ് രാജ്.. ‘ മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷപെടുത്തുന്നതിനിടെ പല വാർത്താ മാദ്ധ്യമങ്ങളിലും നിറഞ്ഞ വാക്കുകളാണിത്. ഹേമന്ദ് രാജിനെ മലയാളികൾക്ക് അത്രപെട്ടന്ന് മറക്കാനാകില്ല. കാരണം, 2018ലേയും 19ലേയും പ്രളയകാലത്തും പെട്ടിമുടി ദുരന്തസ്ഥലത്തും പ്രതീക്ഷയോടെ മലയാളികൾ കേട്ട ശബ്ദമായിരുന്നു ‘രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് മലയാളി സൈനികൻ ഹേമന്ദ് രാജ്’ എന്നത്. ഇവിടെ ബാബുവിനെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയതും ഹേമന്ദ് തന്നെ.

‘ബാബു ഞങ്ങളെത്തി, അവിടെ ഇരുന്നോ, ഒന്നും പേടിക്കണ്ട, അധികം ശബ്ദമുണ്ടാക്കണ്ട , എനർജി കളയരുത്’ തുടങ്ങി ഹേമന്ദ് രാജ് നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഹേമന്തിന് ചുംബനം നൽകിയാണ് ബാബു തന്റെ നന്ദി അറിയിച്ചത്. മലയിടുക്കിൽ നിന്നും ബാബുവിനെ ഉയർത്തിയെടുത്തവരെ പരിചയപ്പെടുത്തുന്ന ഹേമന്ദിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു, കേരളവും കടന്ന് രാജ്യമെമ്പാടും, സമാനതകളില്ലാതെയുള്ള ഇന്ത്യൻ സൈന്യത്തിന്റെ രക്ഷാപ്രവർത്തനത്തിന് കൈയ്യടിക്കുകയാണ്.

ചെങ്ങന്നൂർ സ്വദേശിയാണ് ഹേമന്ദ് രാജ്. മൂന്ന് വർഷം മുൻപ് 2018 ഓഗസ്റ്റിലായിരുന്നു ഒരു ഓണക്കാല അവധിയ്‌ക്കായി നാട്ടിലേക്ക് പുറപ്പെടാൻ ഹേമന്ദ് വിമാനത്താവളത്തിലെത്തിയത്. അപ്പോഴാണ് അറിയുന്നത് നാട്ടിൽ കേരളത്തിലെ തന്നെ ഏറ്റവും വലിയ പ്രളയമാണെന്ന്. കേരളത്തിൽ ഭൂരിഭാഗം ജനങ്ങളും ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട് വീടും നാടും ഉപേക്ഷിച്ച് ദുരിതാശ്വാസ കേന്ദ്രത്തിൽ അഭയം തേടിയിരുന്ന നാളുകളായിരുന്നു അത്.

പ്രളയത്തിൽ കൊച്ചിയിലേക്കുള്ള യാത്ര മുടങ്ങിയതോടെ തിരുവനന്തപുരത്തേയ്‌ക്ക് വിമാനം തരപ്പെടുത്താൻ ഇൻഡിഗോ അധികൃതരോട് ഹേമന്ദ് ആവശ്യപ്പെട്ടു. കേരളം പിന്നീട് കണ്ടത് രക്ഷകനായെത്തിയ ഹേമന്ദിനെ ആയിരുന്നു. സൈന്യത്തിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരേയും സുഹൃത്തുക്കളേയും കോളേജ് വിദ്യാർത്ഥികളേയും ചേർത്ത് 35 അംഗ സംഘം രൂപീകരിച്ചു. വിശക്കുന്നവർക്ക് ഭക്ഷണം വിതരണം ചെയ്തും, വെള്ളത്തിൽ അകപ്പെട്ടവരെ രക്ഷപെടുത്തിയും ഹേമന്ദും സംഘവും അന്ന് കേരളത്തിലെ ജനങ്ങൾക്ക് രക്ഷകരായി. ദുരന്ത സമയത്ത് നാടിനെ കൈപിടിച്ച് ഉയർത്തിയ ഹേമന്ദും സംഘവുമാണ് രണ്ട് രാത്രികളും ഒരു പകലും നീണ്ട പരിശ്രമങ്ങൾ ഫലം കാണാതെ പോയപ്പോൾ കേവലം മൂന്ന് മണിക്കൂർ കൊണ്ട് ബാബുവിനെ സുരക്ഷിത സ്ഥാനത്തേയ്‌ക്ക് എത്തിച്ചതും.

Tags: BABUMALAMBUZHA
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies