ബഹിരാകാശത്ത് ആഞ്ഞടിച്ച് സൗരകൊടുങ്കാറ്റ്; കത്തിനശിച്ചത് 40 ഉപഗ്രഹങ്ങൾ; 25 രാജ്യങ്ങളെ ബാധിക്കുമെന്ന് സൂചന
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബഹിരാകാശത്ത് ആഞ്ഞടിച്ച് സൗരകൊടുങ്കാറ്റ്; കത്തിനശിച്ചത് 40 ഉപഗ്രഹങ്ങൾ; 25 രാജ്യങ്ങളെ ബാധിക്കുമെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2022, 12:37 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ബഹിരാകാശത്തെ സൗരകൊടുങ്കാറ്റിൽ പെട്ട് നിരവധി ഉപഗ്രഹങ്ങൾ തകർന്നതായി റിപ്പോർട്ട്. സ്വകാര്യ ബഹിരാകാശ ഉപഗ്രഹ നിർമ്മാതാക്കളായ എലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സാണ് ബഹിരാകാശത്തെ അപകടം സ്ഥിരീകരിച്ചത്.

ഈ മാസം 3-ാം തിയതിയാണ് 49 സ്റ്റാർലിങ്ക് ഇന്റർനെറ്റ് ഉപഗ്രഹങ്ങൾ സ്‌പേസ് എക്‌സിന്റെ സഹായത്താൽ വിവിധ കമ്പനികൾ വിക്ഷേപിച്ചത്. 40 ഉപഗ്രഹങ്ങളാണ് അതിതീവ്ര സൗരകൊടുങ്കാറ്റിൽ പ്രവർത്തന രഹിതമായത്. ആകെ 25 രാജ്യങ്ങളിലെ ഇന്റർനെറ്റ് സേവനദാതാക്കളുടെ ഉപഗ്രഹങ്ങളാണ് നഷ്ടമായത്.

സൂര്യന്റെ ശക്തമായ വാതക പാളികൾ അന്തരീക്ഷ മർദ്ദവ്യത്യാസത്തിനനനുസരിച്ച് അഗ്നിജ്വാലകളായി വ്യാപിക്കുന്നതാണ് പ്രതിഭാസം. അതിന്റെ വഴിയിൽ അതേ ഭാഗത്ത്‌ ചെന്നുപെട്ട എല്ലാ ഉപഗ്രഹങ്ങളും തകർന്നുവെന്നാണ് വിവരം. സൂര്യനിൽ നിന്ന് പുറത്തേക്ക് വമിക്കുന്ന വാതകങ്ങളുണ്ടാക്കുന്ന ശക്തിയേറിയ അഗ്നിജ്വാലകളാണ് ഒഴുകി നീങ്ങുന്നത്. അവ ഭൂമിയുടെ കാന്തികവലയത്തിലേക്ക് വലിച്ചടുപ്പിക്കപെടുമ്പോഴാണ് തീക്കാറ്റായി അതിവേഗം വീശിയടിക്കുന്നത്.

സ്‌പേസ് എക്‌സിന്റെ റോക്കറ്റ് ഉപഗ്രഹങ്ങളെ വിക്ഷേപിച്ച അതേ ഭ്രമണപഥത്തിലൂടെ തന്നെയാണ് സൗരക്കാറ്റ് ആഞ്ഞടിച്ചതെന്നതാണ് നിർഭാഗ്യകരമായ സംഭവമായി മാറിയത്. കൊടുങ്കാറ്റിന്റെ ശക്തിയിൽ പ്രവർത്തന രഹിതമായ ഉപഗ്രഹങ്ങളെ ഇനി ശരിയായ ഭ്രമണ പഥത്തിലേക്ക് എത്തിക്കാനും സാധിക്കില്ലെന്നും നാസയും അറിയിച്ചു.

ഇത്രയധികം ഇന്റർനെറ്റ് ഉപഗ്രഹങ്ങൾ ഒന്നിച്ച് നശിച്ചത് ആഗോള തലത്തിൽ ഏതൊക്കെ മേഖലകളെ ബാധിക്കുമെന്നത് അറിവായിട്ടില്ല. ഉപഗ്രഹങ്ങൾ നിർമ്മിക്കാൻ എത്രരൂപ ചെലവായി എന്നതും സ്‌പേസ് എക്‌സ് പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും ഒരു ഉപഗ്രഹത്തിന് കുറഞ്ഞത് 75 കോടി രൂപയെങ്കിലും ചിലവായിട്ടുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

ഇതുവരെ 2000 ഉപഗ്രഹങ്ങളാണ് സ്‌പേസ് എക്‌സ് ബഹിരാകാശത്തേക്ക് ഇന്റർനെറ്റ് ആവശ്യങ്ങൾക്കായി വിക്ഷേപിച്ചത്. ആഗോളതലത്തിലെ ആവശ്യങ്ങൾ നിറവേറ്റാനായി കുറഞ്ഞത് 42,000 ഉപഗ്രഹങ്ങളെങ്കിലും ആവശ്യമുണ്ടെന്നാണ് സ്‌പേസ് എക്‌സ് പറയുന്നത്. 25 രാജ്യങ്ങളിലായി 1.45 കോടി ഉപഭോക്താക്കളാണ് ഇന്റർനെറ്റ് സേവനം ഉപയോഗപ്പെടുത്തു ന്നതെന്നും സ്‌പേസ് എക്‌സ് അറിയിച്ചു.

 

Tags: space x- mission
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സ്- തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണംപൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies