ബംഗളൂരു: കർണാടകയിൽ ഹിജാബ് വിവാദം ശക്തമായിരിക്കുകയാണ്. സർക്കാർ നടപ്പിലാക്കിയ നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങളെ ലംഘിച്ച് മുസ്ലീം വിദ്യാർത്ഥികൾ ഹിജാബ് ധരിച്ചെത്തിയതാണ് പ്രതിഷേധങ്ങൾക്ക് കാരണം. ഹിജാബ് ധരിച്ചുകൊണ്ട് സ്കൂളിലെ ചട്ടങ്ങൾ ലംഘിച്ച മുസ്ലീം പെൺകുട്ടികൾക്കെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥിനികൾ കാവി ഷോൾ ധരിച്ച് തെരുവിലിറങ്ങിരുന്നു. ഇപ്പോഴിതാ ഹിജാബ് സ്കൂളിൽ അനുവദിക്കരുതെന്ന നിലപാടെടുത്തത് എന്തിനാണെന്ന് വിശദീകരിച്ചെത്തിയിരിക്കുകാണ് വിദ്യാർത്ഥിനികൾ.
ഹിജാബ് വിവേചനപരമാണെന്ന് വിദ്യാർത്ഥിനികൾ പറയുന്നു. അത് തങ്ങളെ അവരിൽ നിന്നും വേർതിരിക്കുന്നതു. മുസ്ലീം ആണെന്നും അല്ലെന്നുമാണ് വേർതിരിക്കുന്നത്. ആൺകുട്ടികളുടെ മോശം പെരുമാറ്റം കൊണ്ടാണ് തങ്ങൾ ഹിജാബ് ധരിക്കുന്നതെന്നാണ് അവർ അവകാശപ്പെടുന്നത്. ഞങ്ങളും പെൺകുട്ടികളെല്ലേയെന്നും ഞങ്ങൾക്ക് സംരക്ഷണം വേണ്ടേയെന്നും കാവി ഷോൾ ധരിച്ച് സമരത്തിൽ പങ്കാളിയായ ഒരു പെൺകുട്ടി പറഞ്ഞു.
‘എല്ലാ വിദ്യാർത്ഥികൾക്കും പൊതുവായ യൂണിഫോം ഉണ്ടാക്കുകയാണ് ലക്ഷ്യം. വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണ്. കോടതി പക്ഷപാതം കാണിക്കില്ലെന്നാണ് വിശ്വാസം. എല്ലാവരും തുല്യരാണെന്നാണ് ഇതിനർത്ഥം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എല്ലാവരും തുല്യരാണ്. അവരെ ഹിജാബ് ധരിക്കാൻ അനുവദിക്കുകയാണെങ്കിൽ ഹിന്ദു കുട്ടികൾക്ക് കുങ്കുമം, സാരി, പൂക്കൾ എന്നിവയും ധരിക്കുമെന്ന്’ വിദ്യാർത്ഥിനി പറഞ്ഞു.
മുസ്ലീം കുട്ടികൾ ഹിജാബ് ധരിച്ച് അവരുടെ വീടുകളിൽ അല്ലെങ്കിൽ പുറത്തു പോകുന്നതിന് തങ്ങൾക്ക് എതിർപ്പില്ലെന്നും കുട്ടികൾ പറയുന്നു. ‘വിദ്യാഭ്യാസം മതം പഠിക്കാനുള്ള സ്ഥലമല്ല. കോളേജിൽ എല്ലാവരും യൂണിഫോം പിന്തുടരേണ്ട സാഹചര്യമുണ്ട്. അത് എല്ലാവർക്കും ഒരുപോലെയാണ്. ക്ലാസിൽ ഒരുമിച്ച് ഇരിക്കുമ്പോൾ സമത്വബോധം ഉണ്ടാകണം. ഹിജാബ് ധരിച്ചെത്തിയവരിൽ ചിലർ മുസ്ലീം ആണെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. പെട്ടന്ന് ഒരു ദിവസം ഹിജാബ് ധരിച്ചെത്തിയപ്പോഴാണ് ഇക്കാര്യം അറിയുന്നത്.’ വിദ്യാർത്ഥിനികൾ പറഞ്ഞു.
Comments