പ്രിട്ടോറിയ: ആസന്നമരണയായ ഭൂമിക്ക് ചരമഗീതമെഴുതിയ കവി ഒഎന്‍വി കുറുപ്പ് ഉള്‍പ്പെടെ ഭൂമിയുടെ മരണം പ്രവചിച്ചതാണ്. എന്നാല്‍ ബിസിനസുകാരനും സ്പെയ്സ് എക്സ് സ്ഥാപകനുമായ ഇലോണ്‍ റീവ് മസ്കിന്റെ മുന്നറിയിപ്പാണ് ഇപ്പോള്‍ ആകാംഷയുളവാക്കുന്നത്.
ഭൂമിക്ക് സര്വ്വനാശമുണ്ടാവുകയും സകല ചരാചരങ്ങളും നശിക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്. ഇതിനെ അതിജീവിക്കാന്‍ മറ്റുഗ്രഹങ്ങളിലേക്ക് കുടിയേറുകമാത്രമാണ് പോംവഴി. എന്നാല്‍ ഈ സര്‍വ്വനാശം ആസന്നമല്ല, വിദൂരഭാവിയില്‍ മാത്രമെ ഇത് സംഭവിക്കൂവെന്നും അദ്ദേഹം പറയുന്നു. അന്യഗ്രഹങ്ങളെ വാസയോഗ്യമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ മുന്നറിയിപ്പ് വിരല്‍ചൂണ്ടുന്നത്.
മറ്റുഗ്രഹങ്ങളിലേക്ക് കുടിയേറിയില്ലെങ്കില്‍ സൂര്യന്റെ വികാസത്തില്‍ മനുഷ്യര്‍ ഉള്‍പ്പെടെ സര്‍വ്വചരാചരങ്ങളും നശിക്കുമെന്നാണ് ഇലോണ്‍ മസ്ക് പറയുന്നത്. ഭൂമിയില്‍ നേരത്തെ അഞ്ചുതവണ കൂട്ടവംശനാശം സംഭവിച്ചിട്ടുണ്ട്. ആറാമത്തെ കൂട്ടവംശനാശമാണ് ഇപ്പോള്‍ അദ്ദേഹം പ്രവചിക്കുന്നത്. മനുഷ്യന്റെ ക്രമരഹിതമായ ഇടപെടലുകളാണ് ഈ വംശനാശത്തിന് ഹേതുവാകുകയെന്നും അദ്ദേഹം ട്വീറ്റ് ചെയ്യുന്നു.
2018ലാണ് സ്പേസ് എക്സ് സറ്റാര്ഷിപ്പിന്റെ നിര്‍മാണം ആരംഭിച്ചത്. 2026 ആകുമ്പോഴേക്കും മനുഷ്യനെ ചൊവ്വയിലേത്തിക്കാനാണ് സ്പേസ് എക്സിന്റെ ലക്ഷ്യം. 100 മുതല്‍ 150 വരെ ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ളതാണ് സ്റ്റാര്‍ഷിപ്പ്. പുനരുപയോഗത്തിന് കഴിയുന്നതാണ് സ്പേസ് എക്സ് നിര്‍മിക്കുന്ന സ്റ്റാര്‍ഷിപ്പ്. സൗത്ത് ആഫ്രിക്കയിലെ പ്രിട്ടോറിയക്കാരനായ ഇലോണ്‍ മസ്കിന്റെ ട്വീറ്റുകള്‍ നേരത്തെയും വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. ടെസ്ലയുടെ ഓഹരി വിപണി സംബന്ധിച്ച് അദ്ദേഹം നടത്തിയ ട്വീറ്റ് കാരണം 1400 കോടി ഡോളര്‍ ടെസ്ലയ്ക്ക് നഷ്ടമായി. 2060 ആകുമ്പോഴേക്കും ചന്ദ്രന് വാസയോഗ്യമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments