കൊച്ചി: ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. കൊച്ചിയിലെ കുസാറ്റ് റോഡിലുള്ള അൽഫിയ നഗറിലെ വില്ലയിലാണ് പരിശോധന നടന്നത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്താനായാണ് റെയ്ഡെന്നും സിനിമാ പ്രവർത്തകർ ഒത്തുകൂടുന്ന ഇടമാണിതെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. സുരാജിന്റെ വീട്ടിൽ നിന്നും അന്വേഷണ സംഘം എന്തെങ്കിലും കണ്ടെത്തിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയാണ് സുരാജ്. കഴിഞ്ഞ ദിവസം കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവഷ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. അഭിഭാഷകൻ ബി. രാമൻപിള്ള മുഖേനയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. എഫ്ഐആർ കെട്ടിച്ചമച്ചയാണെന്നും തെളിവുകൾ വിശ്വാസയോഗ്യമല്ലെന്നും പ്രതിഭാഗം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
Comments