കോഴിക്കോട് : വെള്ളയിൽ ബിജെപി പ്രവർത്തകന് നേരെ സിപിഎം അക്രമം. വെള്ളയിൽ സ്വദേശി ജതേഷിന് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ ജതേഷ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ജോസഫ് റോഡിൽവെച്ച് നാല് അംഗ സിപിഎം പ്രവർത്തകർ ജതേഷിനെ മാരകായുധങ്ങളുമായി എത്തി ആക്രമിക്കുകയായിരുന്നു. അടുത്തിടെ വെള്ളയിൽ മേഖലയിൽ നിന്ന് സിപിഎമ്മിൽ ചേർന്നവരാണ് ആക്രമിച്ചതെന്ന് ബിജെപി ആരോപിച്ചു.
Comments