കേന്ദ്ര ഏജൻസികളുട വിശ്വാസ്യത കളങ്കപ്പെടുത്തുന്ന പരാമർശങ്ങൾ; എം ശിവശങ്കറിന്റെ 'അശ്വത്ഥാമാവ് വെറും ആനയല്ല' എന്ന ആത്മകഥയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ച് കേന്ദ്ര സർക്കാർ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേന്ദ്ര ഏജൻസികളുട വിശ്വാസ്യത കളങ്കപ്പെടുത്തുന്ന പരാമർശങ്ങൾ; എം ശിവശങ്കറിന്റെ ‘അശ്വത്ഥാമാവ് വെറും ആനയല്ല’ എന്ന ആത്മകഥയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ച് കേന്ദ്ര സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2022, 02:31 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ അദ്ധ്യക്ഷനും സ്വർണക്കടത്ത് കേസ് പ്രതിയുമായ എം ശിവശങ്കറിന്റെ ആത്മകഥയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ച് കേന്ദ്രം. എം ശിവശങ്കർ മുൻകൂട്ടി അനുവാദം വാങ്ങാതെ ആത്മകഥയെഴുതിയത് സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ പഴ്‌സനൽ ആന്റ ട്രെയിനിംഗ് വകുപ്പ് ( ഡിഒപിടി) ആണ് അന്വേഷണം ആരംഭിച്ചത്. പുസ്തകത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളെയും അഡീഷണൽ സോളിസിറ്റർ ജനറലിന്റെയും വിശ്വാസ്യത കളങ്കപ്പെടുത്തുന്ന പരാമർശങ്ങൾ ഉണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

കേന്ദ്ര ഏജൻസികളെ കളങ്കപ്പെടുത്തുന്ന വസ്തുതാവിരുദ്ധമായ പ്രസ്താവനകളാണ് ആത്മകഥയിൽ ഉള്ളതെന്നാണ് ഇന്റലിജൻസ് ബ്യൂറോയുടെ കണ്ടെത്തൽ. കേന്ദ്ര ഏജൻസികൾക്കു വേണ്ടി കോടതിയിൽ ഹാജരായ ഇന്ത്യയുടെ അഡീഷനൽ സോളിസിറ്റർ ജനറലിനെ ‘കോടതിയോട് നുണപറയുന്ന സർക്കാർ വക്കീൽ’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇതു ഗുരുതര അച്ചടക്ക ലംഘനമാണെന്ന് നിയമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അഡീഷനൽ സോളിസിറ്റർ ജനറലിന്റെ വാദങ്ങൾ അംഗീകരിച്ച കോടതിവിധികളുടെ പവിത്രത ചോദ്യം ചെയ്യുന്നതാണ് ഈ പ്രസ്താവനകൾ എന്നാണ് വിലയിരുത്തൽ.

സ്വർണക്കടത്ത്, ഡോളർ കടത്തു കേസുകളിൽ ശിവശങ്കറിനെതിരെ അന്വേഷണം നടത്തുന്ന കസ്റ്റംസ്, കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളും പുസ്തകത്തിലുണ്ട്. പോക്‌സോ കേസ് പ്രതിയായ സഹതടവുകാരനെയും ജയിൽ ചട്ടം ലംഘിച്ചു സഹായം ചെയ്ത ജയിൽ ഉദ്യോഗസ്ഥനെയും പുസ്തകത്തിൽ വാനോളം പുകഴ്‌ത്തുന്നുണ്ട്.

സ്വർണക്കടത്ത് കേസിൽ പ്രതിയായി സസ്‌പെൻഷനിലായ ശിവശങ്കർ സർവീസിൽ തിരിച്ചെത്തിയ ഉടൻ വിചാരണ പൂർത്തിയാക്കാത്ത കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ, വസ്തുതാവിരുദ്ധമായ പരാമർശങ്ങളും തെറ്റിധാരണയുണ്ടാക്കുന്ന അഭിപ്രായങ്ങൾ ഉൾപ്പെടെ പുസ്തകത്തിൽ പ്രസിദ്ധീകരിച്ചതും സർക്കാരിനെ ഇത് മുൻകൂട്ടി അറിയിക്കാത്തതും നിയമലംഘനമാണെന്നാണ് കണ്ടെത്തൽ. സ്വർണക്കടത്ത് കേസിൽ പ്രതിയായ രാജ്യത്തെ ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കർ അന്വേഷണം പൂർത്തിയാക്കി വിചാരണ ആരംഭിക്കാത്ത കേസുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം ഓൾ ഇന്ത്യ സർവീസ് റൂൾസിന്റെയും പെരുമാറ്റ ചട്ടം 7, 9, 17 എന്നിവയുടെയും ലംഘനമാണെന്ന നിഗമനത്തിലാണ് കേന്ദ്രം.

എന്നാൽ സംസ്ഥാന സർക്കാരിനെതിരെ പരാമർശങ്ങൾ ഇല്ലാത്തതിനാൽ ശിവശങ്കറിനെതിരെ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്. പ്രാഥമിക അന്വേഷണത്തിന് ശേഷം കേന്ദ്രമന്ത്രാലയം സംസ്ഥാന സർക്കാരിന്റെയും എം ശിവശങ്കറിന്റെയും വിശദീകരണം തേടും.

Tags: m shivashankar
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies