ജയ്പൂർ: ജോലി തേടിയെത്തിയ 25കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ഹോട്ടലിന്റെ ഒന്നാം നിലയിൽ താഴേയ്ക്ക് തള്ളിയിട്ടതായി പരാതി. നാല് പേർ ചേർന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്. ഡൽഹിയിൽ നിന്ന് രാജസ്ഥാനിലേക്ക് ജോലിതേടിയെത്തിയതാണ് യുവതി.
രാജസ്ഥാനിലെ ചുരു എന്ന പട്ടണത്തിലാണ് ദാരുണ സംഭവം നടക്കുന്നത്. ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം നാല് യുവാക്കളും ചേർന്ന് യുവതിയുടെ കൈകാലുകൾ കെട്ടി ഹോട്ടലിന് മുകളിൽ നിന്നും താഴേയ്ക്ക് എറിഞ്ഞു. എന്നാൽ പെൺകുട്ടിയെ കെട്ടിയ കയർ ഒരു കമ്പിയിൽ കുരുങ്ങിയതിനാൽ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.
വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സംഭവ സ്ഥലത്തെത്തി പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാല് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Comments