കണ്ണൂരിലെ ബോംബ് ആക്രമണം; മരിച്ചതും, ബോംബ് എറിഞ്ഞതും സിപിഎമ്മിന്റെ സജീവ പ്രവർത്തകർ; സംഭവത്തിന്റെ തലേന്ന് ബോംബേറ് പരിശീലനം നടന്നിരുന്നുവെന്ന് മേയർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ണൂരിലെ ബോംബ് ആക്രമണം; മരിച്ചതും, ബോംബ് എറിഞ്ഞതും സിപിഎമ്മിന്റെ സജീവ പ്രവർത്തകർ; സംഭവത്തിന്റെ തലേന്ന് ബോംബേറ് പരിശീലനം നടന്നിരുന്നുവെന്ന് മേയർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2022, 09:36 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ : തോട്ടടയിൽ വിവാഹ സംഘത്തിന് നേരെ ബോംബ് എറിഞ്ഞ പ്രതികൾ സിപിഎമ്മിന്റെ സജീവ പ്രവർത്തകർ. കണ്ണൂർ മേയർ ടി.ഒ മോഹനൻ ആണ് ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ നടത്തിയത്. ഞായറാഴ്ച രാത്രി പ്രതികൾ ബോംബ് ഏറ് പരിശീലനം നടത്തിയെന്നും മേയർ അറിയിച്ചു.

ചേലോറയിലെ മാലിന്യസംസ്‌കരണ സ്ഥലത്ത് അർദ്ധരാത്രിയിൽ ആയിരുന്നു പ്രതികൾ പരിശീലനം നടത്തിയത്. രാത്രി ഒരു മണിക്ക് പ്രദേശത്തു നിന്നും ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടയാതായാണ് പ്രദേശവാസികൾ പറയുന്നത്. കൊല്ലപ്പെട്ട ജിഷ്ണു ഉൾപ്പെടെയുള്ളവർ സിപിഎമ്മിന്റെ സജീവ പ്രവർത്തകർ ആണെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് വിവാഹ വീട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടായത്. ഇത് നാട്ടുകാർ ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാൽ ഇവർ ബോംബുമായിട്ടാണ് പിന്നീട് വരുന്നത്. സംഭവം ആസൂത്രിതമായിരുന്നു. എല്ലാവരും ഒരേപോലെ വസ്ത്രം ധരിച്ചാണ് എത്തിയത്. കൊല്ലപ്പെട്ട ആളുടെയും, ആക്രമണം നടത്തിയവരുടെയും കയ്യിലും നെറ്റിയിലും ചുവന്ന റിബ്ബൺ കെട്ടിയിരുന്നു.

അതേസമയം സംഭവത്തിൽ ബോംബ് നിർമ്മിച്ചയാളുൾപ്പെടെ നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഏച്ചൂർ സ്വദേശികളായ റിജിൽ സി.കെ, സനീഷ്, അക്ഷയ്, ജിജിൽ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരുടെ സംഘത്തിലുള്ള മിഥുനാണ് ബോംബ് എറിഞ്ഞത്. ഇയാൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

ഏറുപടക്കം വാങ്ങിച്ച് അതിൽ സ്‌ഫോടക വസ്തു നിറച്ചാണ് പ്രതികൾ ബോംബ് നിർമ്മിച്ചത്. സ്‌ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ തങ്ങൾ വലിയവരാണെന്ന് മറ്റുള്ളവരെ അറിയിക്കുന്നതിന് വേണ്ടിയായിരുന്നു ഇവർ വിവാഹ സംഘത്തിന് നേരെ ആക്രമണം നടത്തിയത് എന്നാണ് പോലീസിന്റെ നിഗമനം.

Tags: Kannurbomb attackJishnu
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies