അന്ന് ഒരു കണ്ടു മുട്ടലിനൊടുവില്‍ രവീന്ദ്രനും ചിന്നമ്മയും ഒരു കുടക്കീഴില്‍ ജീവിതത്തിന്റെ തണലറിഞ്ഞു
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അന്ന് ഒരു കണ്ടു മുട്ടലിനൊടുവില്‍ രവീന്ദ്രനും ചിന്നമ്മയും ഒരു കുടക്കീഴില്‍ ജീവിതത്തിന്റെ തണലറിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2022, 10:13 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കോഴിക്കോട് നഗരത്തിലേക്ക് പന്തീരാങ്കാവില്‍ നിന്ന് ഒരു ബസ് യാത്രയ്‌ക്ക് ഇടയിലായിരുന്നു ആ കണ്ടുമുട്ടല്‍. ടി.എം രവീന്ദ്രന്‍ പന്തീരാങ്കാവ് ഒരു പാരലല്‍ കോളജില്‍ അധ്യാപകനായി ജോലി ചെയ്യുന്ന കാലം. രവീന്ദ്രന്‍ കയറിയ അതെ ബസിന്റെ മുന്‍ ഭാഗത്ത് ഒരു യുവതി. അവര്‍ കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി. കാത്തു നിന്ന ഒരു കുട്ടിയുടെ കൈപിടിച്ച് യാത്രയാകുന്നത് കണ്ട് രവീന്ദ്രന്റെ മനസ്സിടിഞ്ഞു. അവര്‍ ഭര്‍തൃമതിയായിരിക്കണം. ആ കുട്ടി അവരുടെത് ആയിരിക്കണം. ഒരു നിമിഷം കൊണ്ട് മൊട്ടിട്ട പ്രണയകുസുമം അല്‍പായുസ്സോടെ അരനിമിഷം കൊണ്ട് കരിഞ്ഞു പോയി.

നിയോഗം എന്നൊന്നുണ്ടല്ലോ. കാലം ചിലത് നിശ്ചയിച്ചിട്ടുണ്ടായിരുന്നു. ഏതാണ്ട് ഒരുവര്‍ഷത്തിനകം കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ മലയാളം വകുപ്പില്‍ അധ്യാപകനായി ചേരാനെത്തിയ നിമിഷം രവീന്ദ്രന്‍ ഒട്ടൊന്ന് അമ്പരന്നു. അതെ യുവതി അതെ വകുപ്പില്‍ ഏതാണ്ട് ഒരേ സമയത്ത് സംസ്‌കൃതാധ്യാപികയായി ചേരാനെത്തിയിരിക്കുന്നു. സംസ്‌കൃത അദ്ധ്യാപികയായി ഒ.ജെ ചിന്നമ്മയും മലയാളം അദ്ധ്യാപകനായി രവീന്ദ്രനും ആ ദിനത്തില്‍ ഒരുമിച്ച് അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ഒപ്പുവച്ചു. ജീവിതത്തോളം നീളുന്ന ഒപ്പായി അത് മാറി.

സ്‌കൂളിലെ ലൈബ്രറിയുടെ ചുമതല ടീച്ചര്‍ക്ക് കിട്ടിയപ്പോള്‍ മാഷ് സഹായിക്കാന്‍ ചെന്നു. മദ്യപാനികളോട് നീരസമുണ്ടായിരുന്ന ടീച്ചര്‍ക്ക് മദ്യനിരോധന സമിതിയുടെ ജില്ലാ സമിതി അംഗമായിരുന്ന മാഷിനോടും പതിയെ ഒരിഷ്ടം തോന്നി. മദ്യമോ മറ്റ് ലഹരി പദാര്‍ത്ഥങ്ങളോ ഒരിക്കലും ഉപയോഗിക്കാത്ത പിതാവിന്റെ മകള്‍ എന്ന നിലയില്‍ മദ്യത്തെയും മദ്യപാനത്തെയും അംഗീകരിക്കാനോ പ്രോത്സാഹിപ്പിക്കാനോ ടീച്ചറും ഒരുക്കമായിരുന്നില്ല. അന്ന് കരിഞ്ഞുപോയ പ്രണയകുസുമം വിരിഞ്ഞ് കാലം കൊണ്ട് ജീവിതത്തില്‍ വസന്തം തീര്‍ത്ത ദിവസങ്ങളായിരുന്നു പിന്നീട്. ‘അനുരാഗ നദിക്ക് വിഘ്‌നം കൂടാതൊഴുക്കനുവദിക്കുകയില്ല ദൈവം’ എന്നാണല്ലോ കവി വാക്യം. മൈക്കാവ് സ്വദേശിനിയായ ചിന്നമ്മ കൃസ്ത്യാനിയായിരുന്നു.
എന്നാല്‍ രണ്ട് മതസ്ഥരായിരുന്നതിനാല്‍ ടീച്ചറുടെ വീട്ടില്‍ അന്ന് പ്രശ്‌നങ്ങള്‍ ഉണ്ടായി. സഹോദരങ്ങള്‍ കിഡ്‌സണ്‍ കോര്‍ണറിലെ ലോഡ്ജില്‍ കൊണ്ടാക്കി. അവിടെ നിന്നും മാഷും അമ്മയും ചേര്‍ന്ന് ടീച്ചറെ വീട്ടിലേയ്‌ക്ക് കൂട്ടി. ഒടുവില്‍ വരന്റെ വീട്ടില്‍ പന്തലൊരുക്കി ആ മംഗള കര്‍മം നടന്നു. രജിസ്ട്രാറെ വീട്ടില്‍ വരുത്തിച്ച് വിവാഹവും കഴിച്ചു. രണ്ട് പേരും രണ്ട് പേരുടെയും മതങ്ങളില്‍ വിശ്വസിച്ചും ബഹുമാനിച്ചും ജീവിതം മുന്നോട്ടുപോയി.


തങ്ങളുടെ മക്കള്‍ക്കും മതം ചേര്‍ത്തില്ല. വീടിന്റെ പേരിനുമുണ്ട് പ്രത്യേകത, സൂര്യമന്‍സില്‍. രവീന്ദ്രന്‍ മാഷിന്റെ മദ്യവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ടീച്ചറും പങ്കുചേര്‍ന്നു. സാമൂഹികവും മതപരവുമായ എല്ലാ പ്രതിബന്ധങ്ങളെയും തകര്‍ത്തെറിഞ്ഞ് ഇതര മതത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്യാനെടുത്ത തീരുമാനം പോലെ തന്നെ ധീരമായ നിലപാടുകളാണ് പില്‍ക്കാലത്ത് ടീച്ചര്‍ ലഹരിക്കെതിരെയും സ്വീകരിച്ചത്. സൂര്യമന്‍സിലില്‍ പ്രൊഫ.ടി.എം രവീന്ദ്രനും പ്രൊഫ.ഒ.ജെ ചിന്നമ്മയ്‌ക്കും പ്രണയത്തിന്റെയും പോരാട്ടത്തിന്റെയും നാലുപതിറ്റാണ്ടാണ് കഴിഞ്ഞുപോയത്.

അതിനിടെ സംസ്ഥാനത്ത് നടന്ന മദ്യവിരുദ്ധപോരാട്ടങ്ങളില്‍ മുന്‍നിരപോരാളികളായിരുന്നു ഈ ദമ്പതികള്‍. കക്കാടംപൊയില്‍ ഗ്രാമത്തെ മദ്യമുക്തമാക്കിയത് ഇവരുടെ നേതൃത്വത്തിലാണ്. കോഴിക്കോട്ടെ കുപ്രസിദ്ധകോളനിയായിരുന്ന ബംഗ്ലദേശ് കോളനിയെ ശാന്തിനഗര്‍ കോളനിയാക്കുന്നതിലും ഇവര്‍ മുഖ്യപങ്കുവഹിച്ചു.

മദ്യനിരോധന സമിതിയുടെ സംസ്ഥാന നേതാക്കളാണ് ഇരുവരും. ഇപ്പോള്‍ പച്ചക്കറി കൃഷിയിലേക്ക് കടന്ന് ജൈവപച്ചക്കറിയുടെ വലിയൊരു കലവറ തന്നെ ഒരുക്കി. കാറും കോളുമില്ലാതെ ഇടിവെട്ടിപ്പെയ്യാതെ ഏതോ ഉറവയില്‍ നിന്നും ചാലിട്ടൊഴുകിയ അവരുടെ ജീവിതനദി അനസ്യൂതം ഒഴുകുകയാണ്.

ShareTweetSendShare

More News from this section

വലിയചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കുന്നതിൽ എതിർപ്പ് ; രക്തസാക്ഷിഭൂമിയിൽ വ്യക്തിഗത സ്മാരകം പാടില്ലെന്ന് പുന്നപ്ര-വയലാർ സമരസേനാനി പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

പിന്തുടർന്ന പോലീസുകാരെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; സ്വർണ പണയ തട്ടിപ്പ് കേസിൽ പ്രതികളുടെ അതിക്രമത്തിൽ രണ്ട് സിപിഒമാർക്ക് പരിക്ക്, ഒരാൾ കസ്റ്റഡിയിൽ

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies