ഭഗവദ് ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ; ബ്രിട്ടന്റെ ആദ്യ ഹിന്ദു പ്രധാനമന്ത്രിയാകാൻ ഋഷി സുനക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭഗവദ് ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ; ബ്രിട്ടന്റെ ആദ്യ ഹിന്ദു പ്രധാനമന്ത്രിയാകാൻ ഋഷി സുനക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2022, 05:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയായേക്കും. നിലവിൽ യുകെയുടെ ധനമന്ത്രിയാണ് ഋഷി. ബ്രിട്ടനിലെ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ രാജി ആവശ്യപ്പെടുന്നുണ്ട് . ബ്രിട്ടന്റെ പാർട്ടിഗേറ്റ് പ്രതിസന്ധി എന്നാണ് ഈ രാഷ്‌ട്രീയ പ്രതിസന്ധിയെ വിശേഷിപ്പിക്കുന്നത്. അടുത്ത പ്രധാനമന്ത്രി പദത്തിലെത്താൻ മുന്നിലുള്ള പേരാണ് ഋഷി സുനകിന്റേത് .

സുനക്കിന് ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധമുണ്ട്. ഇൻഫോസിസ് സഹസ്ഥാപകനായ നാരായണമൂർത്തിയുടെ മകൾ അക്ഷതയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. 2009ലാണ് ഇരുവരും വിവാഹിതരായത്.

2015ൽ ആദ്യമായി ബ്രിട്ടീഷ് പാർലമെന്റിലെത്തിയ സുനക് ബ്രെക്സിറ്റിനെ ശക്തമായി പിന്തുണച്ച് ടോറി പാർട്ടിയിൽ ഇടം നേടി. ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്താക്കാനുള്ള ബോറിസ് ജോൺസന്റെ തന്ത്രത്തെയും അദ്ദേഹം പിന്തുണച്ചു.

വിദേശത്ത് സ്ഥിരതാമസമാക്കിയ ഋഷി സുനക്കിന്റെ മാതാപിതാക്കൾ പഞ്ചാബികളായിരുന്നു. യുകെയിലെ ഹാംഷെയറിലാണ് സുനക് ജനിച്ചത്. യുഎസിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് എംബിഎ പൂർത്തിയാക്കി . ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് രാഷ്‌ട്രീയം, തത്വശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നിവ പഠിച്ചു. രാഷ്‌ട്രീയത്തിൽ ചേരുന്നതിന് മുമ്പ് ഋഷി ഇൻവെസ്റ്റ്‌മെന്റ് ബാങ്കായ ഗോൾഡ്മാൻ സാക്‌സിലും ഹെഡ്ജ് ഫണ്ടുകളിലും ജോലി ചെയ്തിരുന്നു. അതിനുശേഷം അദ്ദേഹം നിക്ഷേപ സ്ഥാപനവും സ്ഥാപിച്ചു. അമ്മ ഫാർമസിസ്റ്റും നാഷണൽ ഹെൽത്ത് സർവീസിൽ ഉദ്യോഗസ്ഥയുമാണ് . ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി, സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി ബിരുദധാരിയാണ് സുനക്കിന്റെ പിതാവ്.

2020 ഫെബ്രുവരി 13-ന് ബ്രിട്ടനിലെ ആദ്യത്തെ ഹിന്ദു ചാൻസലറായി സുനക്ക് തെരഞ്ഞെടുക്കപ്പെട്ടു . ഭഗവദ് ഗീതയിൽ തൊട്ടായിരുന്നു എംപിയായുള്ള പ്രതിജ്ഞ . ആ വർഷം അവസാനം, 11 ഡൗണിംഗ് സ്ട്രീറ്റിലെ തന്റെ ഔദ്യോഗിക വസതിയിൽ വിളക്കുകൾ തെളിച്ച് അദ്ദേഹം ദീപാവലി ആഘോഷിച്ചതും വാർത്തയായിരുന്നു.

 

Tags: rishi sunakuk prime minister
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies