പാകിസ്താന് തിരിച്ചടി; ഡ്യൂറന്റ് രേഖ അടച്ചുകെട്ടുന്നതിനെതിരെ താലിബാൻ; അഭയാർത്ഥികളെക്കൊണ്ടും ഭീകരതകൊണ്ടും സഹികെട്ടെന്ന് പാകിസ്താൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താന് തിരിച്ചടി; ഡ്യൂറന്റ് രേഖ അടച്ചുകെട്ടുന്നതിനെതിരെ താലിബാൻ; അഭയാർത്ഥികളെക്കൊണ്ടും ഭീകരതകൊണ്ടും സഹികെട്ടെന്ന് പാകിസ്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2022, 04:32 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ: അഫ്ഗാൻ ജനതയെ അതിർത്തി കടത്താതിരിക്കാനുള്ള പാകിസ്താൻ നടപടിക്കെ തിരെ താലിബാൻ രംഗത്ത്. അന്താരാഷ്‌ട്ര അതിർത്തിയായ ഡ്യൂറന്റ് രേഖാ പ്രദേശത്ത് വേലികെട്ടുന്ന പാക് നയത്തിനെതിരെയാണ് താലിബാൻ രൂക്ഷ വിമർശനം ഉന്നയിച്ചത്.

അതിർത്തി കടന്നുള്ള പാകിസ്താന്റെ തന്നിഷ്ടത്തിന് തക്ക മറുപടി നൽകുമെന്നാണ് താലിബാൻ മുന്നറിയിപ്പ് നൽകിയത്. നിരന്തരം തർക്കം നിലനിൽക്കുന്ന അതിർത്തി മേഖലയിലെ അന്താരാഷ്‌ട്ര അതിരാണ് ഡ്യൂറന്റ് രേഖ. എന്നും അത് തുറന്നിടുമെന്ന നയം പാകിസ്താൻ ലംഘിച്ചെന്നാണ് നിലവിലെ ആരോപണം. അതിർത്തിയിൽ വേലികെട്ടാൻ അനുവദിക്കില്ലെന്നാണ് താലിബാൻ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. 90 ശതമാനം പ്രദേശത്തും വേലികെട്ടി കഴിഞ്ഞെന്ന പാക് ആഭ്യന്തര മന്ത്രി ഷേഖ് റഷീദിന്റെ അവകാശവാദ ത്തിനെതിരെ താലിബാൻ മന്ത്രി മുഹമ്മദ് യാഖൂബ് മുജാഹിദാണ് രംഗത്തെത്തിയത്.

പാകിസ്താനുമായി നിരന്തരം കൊടുക്കൽ വാങ്ങൽ തുടരുന്ന പ്രവിശ്യയിലാണ് ഡ്യൂറന്റ് രേഖ എന്ന അതിര്. ഇതേ അതിർത്തി എന്നും തുറന്നുകിടക്കുമെന്നാണ് മുന്നേയുള്ള കരാർ. എന്നാൽ താലിബാൻ ഭരണത്തിലെത്തിയതോടെ പാകിസ്താൻ അതിർത്തി കെട്ടിയടക്കാൻ തീരുമാനിക്കുകയായിരുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ അഭയാർത്ഥികൾ പാക് അതിർത്തി കടന്ന് എത്തിയത് വൻ പ്രതിസന്ധിയാണ് ഇമ്രാൻ ഭരണകൂടത്തിന് മേൽ സൃഷ്ടിച്ചിട്ടുള്ളത്.  അക്രമത്തിലൂടെ താലിബാൻ കാബൂൾ പിടിച്ചതോടെ ആഗസ്റ്റ് മാസം തുടക്കത്തിൽ വൻ അഭയാർത്ഥി പ്രവാഹമാണ് പാക് അതിർത്തിയിലേക്കുണ്ടായത്. പിഞ്ചുകുട്ടികളെയടക്കം കനത്ത ചൂടിൽ അതിർത്തിയിലെ മരുപ്രദേശത്ത് നിർത്തിയ ചിത്രങ്ങൾ അന്താരാഷ്‌ട്ര തലത്തിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. പാക് സൈന്യത്തിന്റെ നടപടിയെ കഴിഞ്ഞ ഐക്യരാഷ്‌ട്ര സഭ വിമർശിക്കുകയും ചെയ്തു.

സമ്മർദ്ദ തന്ത്രങ്ങളിലൂടെ താലിബാനെ തങ്ങളുടെ വരുതിയിലാക്കാമെന്നായിരുന്നു പാക് തന്ത്രം. എന്നാൽ പല നിർണ്ണായക വിഷയത്തിലും താലിബാൻ പാകിസ്താനെ മാറ്റിനിർത്തി യിരിക്കുകയാണ്. ചൈനയുടെ വൻ മുതൽ മുടക്ക് പ്രതീക്ഷിച്ചാണ് താലിബാന്റെ നയം. പാകിസ്താൻ നിയന്ത്രിക്കുന്ന ഭീകരസംഘടനകളുടെ പ്രവിശ്യകളിലെ സാന്നിദ്ധ്യമാണ് താലിബാന് തലവേദന.

ചൈനയുടെ മുൻ ഉപാധി ഇസ്ലാമിക ഭീകര സംഘടനകളിൽ നിന്നും കമ്പനികൾക്ക് സുരക്ഷ നൽകണമെന്നാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ താലിബാൻ ഈ വിഷയത്തിൽ നിസ്സഹായരാണ്. സാമ്പത്തികമായോ സൈനികമായോ ഒരു ഉപകാരവുമില്ലാത്ത പാകിസ്താനെ അകറ്റി നിർത്തുക എന്നതുമാത്രാണ് പോംവഴി. ഇതിനിടെ ബ്രിട്ടൻ പരോക്ഷമായി സഹായിക്കാമെന്ന് ഏറ്റതും താലിബാൻ ഉപയോഗപ്പെടുത്താൻ ശ്രമിക്കുകയാണ്. ഇതിനിടെയാണ് അനാവശ്യ പ്രവിശ്യാ സംഘർഷത്തിന് പാകിസ്താൻ ശ്രമിക്കുന്നത്.

Tags: pak-talibanTALIBAN-PAK
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies