ദേ പോയി ദാ വന്നു; ഏഴ് മിനിറ്റ് നേരത്തേക്ക് ലോകത്തെ ഏറ്റവും വലിയ പണക്കാരനായി യൂട്യൂബർ; എന്നാൽ പിന്നീട് എന്ത് സംഭവിച്ചു?
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ദേ പോയി ദാ വന്നു; ഏഴ് മിനിറ്റ് നേരത്തേക്ക് ലോകത്തെ ഏറ്റവും വലിയ പണക്കാരനായി യൂട്യൂബർ; എന്നാൽ പിന്നീട് എന്ത് സംഭവിച്ചു?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2022, 06:13 pm IST
FacebookTwitterWhatsAppTelegram

ലോകത്തെ ഏറ്റവും വലിയ പണക്കാരനാരാണെന്ന് ചോദിച്ചാൽ ഒരേ ഒരു ഉത്തരമേ ഉള്ളൂ. ടെസ്ലയുടെ എല്ലാമെല്ലാമായ ഇലോൺ മസ്‌ക്. 24,930 കോടി യുഎസ് ഡോളർ ആസ്തിയുള്ള ഇലോൺ മസ്‌ക് ലോകത്തെ മറ്റുള്ള അതി സമ്പന്നരേക്കാൾ ബഹുദൂരം മുമ്പിലാണെന്ന് പറയാം.

എന്നാൽ ലോകത്തെ ഞെട്ടിച്ച് കൊണ്ട് പെട്ടെന്ന് ഒരാൾ മസ്‌കിന്റെ ഒന്നാം സ്ഥാനം തട്ടിയെടുത്തു. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് അല്ല ആ സ്ഥാനം തട്ടിയെടുത്തത്.മറിച്ച് ഒരു യൂട്യൂബർ ആണ്. ആരാണാ ‘കിടുക്കാച്ചി’ യൂട്യൂബർ എന്നല്ലേ യുകെ സ്വദേശിയായ മാക്‌സ്  ഫോഷ് എന്ന ഇരുപത്തിയാറുകാരനാണ്. എന്നാൽ വെറും ഏഴ് മിനിറ്റ് നേരത്തേക്കാണ് മാക്‌സ് ഫോഷ് ലോകത്തെ അതിസമ്പന്നനായത്. എങ്ങനെയാണ് മാക്‌സ് ഫോഷ് ഏഴ്മിനിറ്റ് നേരത്തേക്ക് ലോകത്തെ അതി സമ്പന്നനായതെന്നല്ലേ?

നമ്മുടെ കേരളത്തെപോലെയല്ല. യുകെയിൽ ഒരു കമ്പനി എളുപ്പത്തിൽ ആരംഭിക്കാനാവും. കമ്പനി ആരംഭിക്കുവാനായി ഒരു ഫോം ഫിൽ ചെയ്യേണ്ടതുണ്ട്. ഇതിൽ കമ്പനിയുടെ പേരും മറ്റ് വിശദാംശങ്ങളും രേഖപ്പെടുത്തേണ്ടതുണ്ട്. ഫോമിൽ അൺലിമിറ്റഡ് മണി ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര് രേഖപ്പെടുത്തിയത്. മാക്‌റോണി,ന്യൂഡിൽസ്,കസ്‌കസ് തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് തന്റേതെന്നും മാക്‌സ് ഫോഷ് രേഖപ്പെടുത്തി. പത്ത് ബില്യൺ ഓഹരികളും ഈ വിരുതൻ കമ്പനിയുടെ പേരിൽ രേഖപ്പെടുത്തുകയുണ്ടായി.ഒരു ഓഹരിക്ക് 50 പൗണ്ട് എന്ന തോതിൽ വിലയും ഇട്ടു. ഇതോടെ കമ്പനിയുടെ മൂല്യം 500 ബില്യൺ ഡോളറായെന്ന് മാക്‌സ് പറയുന്നു.

ഇങ്ങനയാണത്രേ മാക്‌സ് ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായി മാറിയത്.എന്നാൽ കാര്യമിങ്ങനെ ഒക്കെയാണെങ്കിലും കമ്പനിക്ക് നിക്ഷേപം കണ്ടെത്തുക പ്രയാസകരമായിരുന്നു. ഇതിനായി മാക്‌സ് രണ്ട് കസേരയും മേശയും വെച്ച് ലണ്ടനിലെ തെരുവിൽ ഓഹരിക്കച്ചവടം തുടങ്ങി.കുറച്ച് പേർ ഓഹരികൾ വാങ്ങിക്കുകയും ചെയ്തു.

അല്പ സമയത്തിന് ശേഷം താൻ പെട്ടിരിക്കുന്നത് വലിയ കുരുക്കിലാണെന്ന് മാക്‌സിന് മനസിലായി. മാക്‌സിന്റെ കമ്പനിക്ക് നേരെ തട്ടിപ്പ് ആരോപണം ഉയർന്നു. യുകെയിലെ വാണിജ്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നായിരുന്നു ഇടപെടൽ. അൺലിമിറ്റഡ് മണി ലിമിറ്റഡ് എന്ന കമ്പനിയുടെ വിപണി മൂല്യം 500 ബില്യൺ പൗണ്ടാണെന്ന് രേഖകളിൽ നിന്ന് വ്യക്തമാണെന്നും എന്നാൽ വരുമാനത്തിനായുള്ള പ്രവർത്തനമൊന്നും കമ്പനി നടത്താത്തതിനാൽ ഇതൊരു തട്ടിപ്പാണെന്ന് കരുതുന്നതായും അധികൃതർ മാക്‌സ് ഫോഷിന് അയച്ച സന്ദേശത്തിൽ വ്യക്തമാക്കി.

അതിനാൽ എത്രയും വേഗം കമ്പനി പിരിച്ചുവിടണമെന്നും അവർ സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു. അധികൃതരുടെ നിർദ്ദേശം മാക്‌സ് കണ്ണും പൂട്ടി അനുസരിച്ചു.അതിന് പിന്നാലെ ഏഴ് മിനിറ്റ് നേരത്തേക്ക് താൻ ലോകത്തിലെ ഏറ്റവും ധനികനായെന്ന് അവകാശപ്പെട്ട് മാക്‌സ് ഫോഷ് യൂട്യൂബിൽ വീഡിയോ പങ്കുവെക്കുകയും ചെയ്തു. ലക്ഷക്കണക്കിന് ആളുകളാണ് മാക്‌സ് ഫോഷിന്റെ വീഡിയോ ഇതിനോടകം തന്നെ കണ്ടിട്ടുള്ളത്.

Tags: Max Fosh
ShareTweetSendShare

More News from this section

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

Latest News

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies