മുംബൈ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് പിന്നാലെ പോലീസിനെ അധിക്ഷേപിച്ച സംഭവത്തിൽ നടി കാവ്യാ ഥാപ്പർ അറസ്റ്റിൽ. ജുഹു പോലീസാണ് കേസിൽ നടിയെ അറസ്റ്റ് ചെയ്തത്. അന്ധേരി കോടതിയിൽ ഹാജരാക്കിയ നടിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഹിന്ദി, തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതയാണ് കാവ്യാ ഥാപ്പർ.
വ്യാഴാഴ്ച പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ജുഹു പോലീസിന്റെ നിർഭയ സ്‌ക്വാഡിലുള്ള അന്വേഷണ ഉദ്യോഗസ്ഥനായ കോൺസ്റ്റബിളിനെയാണ് നടി ആക്രമിച്ചത്. മദ്യപിച്ച് വാഹനമോടിച്ചെത്തിയ നടി കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടാക്കിയിരുന്നു. കാർ ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവമറിഞ്ഞ് അപകട സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥനെ നടി അധിക്ഷേപിച്ചു. അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു.
നടി നിശാ പാർട്ടി കഴിഞ്ഞ് മടങ്ങിവരവെയാണ് സംഭവമുണ്ടായത്. കൂടെ മറ്റൊരു സുഹൃത്തും ഉണ്ടായിരുന്നു. കോൺസ്റ്റബിളിനെ ആക്രമിച്ചതോടെ സംഭവസ്ഥലത്ത് വെച്ച് തന്നെ നടിയെ അറസ്റ്റ് ചെയ്തു.















