അവർ കൊല്ലുമെന്ന് പേടിച്ച് വിടാതിരുന്നതാ; ഞായറാഴ്ചയും പാർട്ടി ഫണ്ട് പിരിക്കാൻ വീട്ടിൽ വന്നവരാ, ഉണ്ടായിരുന്ന അഞ്ച് രൂപ കൊടുക്കുകയും ചെയ്തു; സിപിഎമ്മിനെതിരെ കണ്ണീരോടെ ദീപുവിന്റെ അച്ഛൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അവർ കൊല്ലുമെന്ന് പേടിച്ച് വിടാതിരുന്നതാ; ഞായറാഴ്ചയും പാർട്ടി ഫണ്ട് പിരിക്കാൻ വീട്ടിൽ വന്നവരാ, ഉണ്ടായിരുന്ന അഞ്ച് രൂപ കൊടുക്കുകയും ചെയ്തു; സിപിഎമ്മിനെതിരെ കണ്ണീരോടെ ദീപുവിന്റെ അച്ഛൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2022, 01:08 pm IST
FacebookTwitterWhatsAppTelegram

കിഴക്കമ്പലം: അവർ കൊല്ലുമെന്ന് പേടിച്ച് പണിക്ക് പോലും വിടാതിരുന്നതാ, എന്നിട്ടും അവർ…. അയൽവക്കത്ത് ആരോടും വേണേലും ചോദിക്ക് ഒരാളോടും ഒന്ന് നീങ്ങി നിൽക്കാൻ പോലും പറയാത്ത ആളാണ് ദീപു. അവർ കൊല്ലാൻ വേണ്ടി കരുതിക്കൂട്ടി നിന്നതാ, കുറച്ച് ദിവസമായി പിറകേ നടക്കുവായിരുന്നു. കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ് മരിച്ച ദീപുവിന്റെ അച്ഛൻ കുഞ്ഞാറുവിന്റെ വാക്കുകളാണിത്.

ദീപുവിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാനെത്തിയ മാദ്ധ്യമപ്രവർത്തകരോട് സംഭവം വിശദീകരിക്കുമ്പോൾ പലപ്പോഴും കുഞ്ഞാറു വിങ്ങിപ്പൊട്ടി. ഹൃദ്രോഗി കൂടിയായ കുഞ്ഞാറുവിന് മകൻ അനുഭവിച്ച വേദന പങ്കുവെച്ചപ്പോൾ പലപ്പോഴും ശ്വാസം കിട്ടാതെ പ്രയാസപ്പെടുന്നുണ്ടായിരുന്നു.

ദീപുവിനെ തല്ലിയവനും അവന്റെ ബാപ്പയും ഉൾപ്പെടെ നാലഞ്ചു പേർ ഞായറാഴ്ച പാർട്ടി ഫണ്ട് പിരിക്കാൻ വീട്ടിൽ വന്നിരുന്നു. കൈയ്യിലുണ്ടായിരുന്ന അഞ്ച് രൂപയും അവർക്ക് കൊടുത്തു. ഏത് പാർട്ടിക്കാർ വന്നാലും ഉളള പൈസ ഞാൻ നൽകാറുണ്ട്. ശനിയാഴ്ച താൻ പണിക്ക് വിടാതിരുന്നതുകൊണ്ട് ഞായറാഴ്ചയും അവൻ പുറത്തു പോയിരുന്നില്ല. ശനിയാഴ്ച വിട്ടാൽ അവൻ ഒറ്റയ്‌ക്കല്ലേ പോകുന്നത് എവിടെയെങ്കിലും ചെന്ന് ഒരു ഒച്ചപ്പാടും തമ്മിൽ തല്ലും ഉണ്ടായാൽ എന്റെ കൊച്ച് പോകും അതുകൊണ്ടാണ് വിടാതിരുന്നത്.

തിങ്കളാഴ്ച പളളിക്കരയിലെ മകളെ വിളിച്ച് അവൾക്കൊപ്പം താൻ ആശുപത്രിയിൽ പോയി മരുന്ന് വാങ്ങി തിരിച്ചു വീട്ടിലെത്തിയപ്പോൾ അമ്മയും ദീപുവും കെട്ടിപ്പിടിച്ച് കരയുന്നതാണ് കണ്ടത്. അമ്മയുടെ മുഖം വല്ലാതിരിക്കുന്നത് കണ്ട് എന്താണെന്ന് ചോദിച്ചു. പൊട്ടിക്കരഞ്ഞ് അച്ഛൻ എന്നെ വിടാതിരുന്നതുകൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചതെന്ന് ദീപു അപ്പോഴാണ് പറയുന്നത്. ചോര തുപ്പുകയും ചെയ്തു. കുഞ്ഞാറു പറഞ്ഞു.

ട്വന്റി -20 യുടെ കമ്മറ്റിയംഗമായപ്പോൾ മുതൽ ദീപുവിനോട് സിപിഎംകാർക്ക് പ്രശ്‌നങ്ങൾ ഉണ്ടെന്ന് അച്ഛൻ പറഞ്ഞു. നിന്റെ അച്ഛനെ ഓർത്തിട്ടാണ് അല്ലെങ്കിൽ ഞങ്ങൾ നിന്നെ പണ്ടേ കൊന്നേനെ.. ഞാൻ കമ്യൂണിസ്റ്റുപാർട്ടിക്കാരനായി ഇരിക്കുകയാണെങ്കിൽ നിന്നെ കൊന്നിരിക്കുമെന്നുമൊക്കെ ദീപുവിനെ ഭീഷണിപ്പെടുത്തിയിരുന്നതായും വിങ്ങിപ്പൊട്ടി കുഞ്ഞാറു പറഞ്ഞു. കൊറോണ വന്നപ്പോഴും ഒരുപാട് ആളുകൾക്ക് സഹായമെത്തിച്ചതാണ് ദിപുവെന്ന് കുഞ്ഞാറു പറഞ്ഞു.

ശനിയാഴ്ച രാത്രിയാണ് ദീപുവിനെ സിപിഎമ്മുകാർ വളഞ്ഞിട്ട് മർദ്ദിച്ചത്. കഴുത്തിന് കുത്തിപ്പിടിച്ച് തലയ്‌ക്കടിക്കുകയായിരുന്നുവെന്നാണ് സംഭവത്തിന് ദൃക്‌സാക്ഷിയായ പഞ്ചായത്ത് അംഗം നിഷ അലിയാർ പറയുന്നത്. സൈനുദ്ദീൻ ആണ് കഴുത്തിന് കുത്തിപ്പിടിച്ചത്. തടയാൻ ചെന്നപ്പോൾ നീ ആരാടീ എന്നാക്രോശിച്ച് കൊണ്ട് നിഷയെയും ആക്രമിക്കാൻ മുതിർന്നു. ഭരണം തങ്ങൾക്കാണെന്നും ആശുപത്രിയിൽ പോയാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയാണ് ദീപുവിനെ വിട്ടതെന്നും നിഷ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇവരുടെ ഭീഷണിയിൽ ഭയന്നാണ് ദീപു രണ്ട് ദിവസം ചികിത്സ തേടാതിരുന്നത്. പിന്നീട് ചോര തുപ്പിയതോടെയാണ് രണ്ട് ദിവസത്തിന് ശേഷം വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Tags: DEEPU MURDER
ShareTweetSendShare

More News from this section

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies