ഹൈദരാബാദ് : ആന്ധ്രാപ്രദേശ് ഐടി- വ്യവസായ മന്ത്രി മേകപതി ഗൗതം റെഡ്ഡി അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം.
ഉറങ്ങുന്നതിനിടെ പുലർച്ചെ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ വീട്ടുകാർ ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപ്പനേരത്തിന് ശേഷം മരിച്ചു.
ദുബായ് എക്സ്പോയിൽ പങ്കെടുക്കുന്നതിനായി ദുബായിൽ പോയിരുന്ന ഗൗതം റെഡ്ഡി കഴിഞ്ഞ ദിവസമാണ് മടങ്ങിവന്നത്. ഗൗതം റെഡ്ഡിയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. നിത്യേന വ്യായമം ചെയ്യുന്നയാളായിരുന്നു അദ്ദേഹം. ആരോഗ്യവാനായിരുന്ന ഗൗതം റെഡ്ഡിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് രാഷ്ട്രീയ ലോകവും ബന്ധുക്കളും.
2019 ൽ അത്മാകുർ നിയോജക മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഭാര്യയും മകനുമാണ് അദ്ദേഹത്തിനുള്ളത്.
Comments