ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,102 കൊറോണ കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. 31,377 പേർ കഴിഞ്ഞ ദിവസം രോഗമുക്തി നേടി.
കൊറോണ ബാധിച്ച് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തിൽ താഴെ തുടരുകയാണ്. 1,64,522 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 4,21,89,887 ആയി. 1.28 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.
കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ 278 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 5,12,622 ആയി. അതേസമയം രാജ്യത്ത് കൊറോണ വാക്സിൻ വിതരണം 1,76,19,39,020 ആയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Comments