നാഗരത്‌നമ്മ ''ഡബിൾ സ്‌ട്രോങാണ്''; 62-ാംവയസ്സിലും ഓടിക്കയറിയത് അഗസ്ത്യാർകൂടം കൊടുമുടി; ഇതെങ്ങനെ സാധിച്ചുവെന്ന് സോഷ്യൽ മീഡിയ; വീഡിയോ
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാഗരത്‌നമ്മ ”ഡബിൾ സ്‌ട്രോങാണ്”; 62-ാംവയസ്സിലും ഓടിക്കയറിയത് അഗസ്ത്യാർകൂടം കൊടുമുടി; ഇതെങ്ങനെ സാധിച്ചുവെന്ന് സോഷ്യൽ മീഡിയ; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2022, 05:20 pm IST
FacebookTwitterWhatsAppTelegram

മലമ്പുഴയിലെ ചേറാട് മലയിൽ സുഹൃത്തുക്കളോടൊപ്പം വിനോദത്തിന് വേണ്ടി കയറുകയും രണ്ട് ദിവസത്തോളം അവിടെ പെട്ട് കിടക്കുകയും, തുടർന്ന് സൈന്യം എത്തി രക്ഷിക്കുകയും ചെയ്ത ബാബുവിന്റെ കഥ നമ്മളെല്ലാവരും കേട്ടതാണ്. ദേശീയ-അന്തർദേശീയ മാദ്ധ്യമങ്ങളിലടക്കം വലിയ വാർത്തയാവുകയും ബാബു ഒരു താരമാവുകയും ചെയ്തു…. കേരളം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തന ദൗത്യത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയ ബാബുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരും രംഗത്തെത്തി. എന്നാൽ ഇന്ന് നമ്മൾ പറയാൻ പോകുന്നത് യുവാക്കളെ വെല്ലുന്ന ചുറുചുറുക്കോടെ മലകയറിയ ഒരു മുത്തശ്ശിയുടെ കഥയാണ്. 62 കാരിയായ ബംഗളൂരു സ്വദേശി നാഗരത്നമ്മയുടെ കഥ.

കേരളത്തിലെ ഏറ്റവും വലിയ കൊടുമുടികളിൽ രണ്ടാമത്തേതാണ് അനന്തപുരിയിലെ അഗസ്ത്യാർകൂടം കൊടുമുടി. 1868 മീറ്റർ ഉയരമുള്ള അഗസ്ത്യാർ കൂടം പ്രായത്തെവെല്ലുന്ന പ്രസരിപ്പോടെ കീഴടക്കിയിരിക്കുകയാണ് നാഗരത്‌നമ്മ… സാഹസികവും അപകടകരവുമായ ഈ ദൗത്യം പൂർത്തിയാക്കാൻ ഈ മുത്തശ്ശിയ്‌ക്ക് പ്രായം ഒരു തടസ്സമായില്ല. ബംഗളൂരുവിൽ നിന്ന് മകനും സുഹൃത്തുക്കൾക്കുമൊപ്പമാണ് 62 കാരിയായ നാഗരത്‌നമ്മ തിരുവനന്തപുരത്ത് എത്തിയത്. കീഴ്‌ക്കാംതൂക്കായ പാറക്കെട്ടുകൾക്ക് മുകളിലൂടെ ഈ മുത്തശ്ശി കയറിപ്പോക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. കയറിൽ പിടിച്ച് കൂളായി അഗസ്ത്യാർകൂടം കീഴടക്കിയ നാഗരത്‌നമ്മയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.

കഴിഞ്ഞ ഫെബ്രുവരി 16 നാണ് മലകയറിയത്. വിവാഹ ശേഷം ആദ്യമായാണ് നാഗരത്‌നമ്മ കർണാടകം വിട്ട് മറ്റ് സംസ്ഥാനത്തേയ്‌ക്ക് പോയതെന്ന പ്രത്യേകതയുമുണ്ട്. 40 വർഷത്തിന് ശേഷമുള്ള ആദ്യ അന്യസംസ്ഥാന യാത്ര തന്നെ നാഗരത്‌നമ്മ അവിസ്മരണീയമാക്കി. മലകയറുക എന്നത് നാഗരത്‌നമ്മയുടെ എക്കാലത്തേയും ആഗ്രഹമായിരുന്നു. വിവാഹ ശേഷം കുടുംബത്തിന് വേണ്ടി ജീവിച്ച നാഗരത്‌നമ്മ ഇപ്പോൾ തനിക്ക് വേണ്ടി കൂടി ജീവിക്കുകയാണ്. മക്കളെല്ലാവരും വലുതായി കുടുംബമായി താമസിച്ചു തുടങ്ങിയതോടെ തന്റെ ഉള്ളിലെ ആഗ്രഹങ്ങൾ സാധിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയെന്ന് നാഗരത്‌നമ്മ പറയുന്നു. ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും ഒരിക്കലും അതിര് വയ്‌ക്കരുതെന്നും കഷ്ടപ്പാടുകൾ ഓർത്ത് ആഗ്രഹങ്ങളെ നിഷ്‌കരുണം തള്ളിക്കളരുതെന്നും യുവ തലമുറയ്‌ക്ക്പറഞ്ഞു തരികയാണ് ഈ മുത്തശ്ശി.

ShareTweetSendShare

More News from this section

ചിറകൊടിഞ്ഞ് പാറ്റകൾ! ജന്തർമന്തർ പ്രതിഷേധത്തിൽ ആളില്ല, സിജെപിയുടെ അവകാശ വാദം പൊളിഞ്ഞു; ആകെ എത്തിയത് ജെഎൻയുവിലെ ഇടത്- ജിഹാദി സംഘടനകളുടെ പ്രവർത്തകർ

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

Latest News

പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ വീണ്ടും പരാതി; ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം

ജനം ടിവി ഇടപെടലും ബിഎംഎസിന്റെ പോരാട്ടവും ഫലം കണ്ടു; 108 ആംബുലൻസ് ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് മാനേജ്മെന്റിന്റെ ഉറപ്പ്; ഡ്രൈവർമാരും നേഴ്സുമാരുമടക്കം ആയിരത്തോളം പേർക്ക് ആശ്വാസം ആയിരത്തോളം

നടൻ സലിം കുമാർ  വെന്റിലേറ്റിൽ

റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18. 36 കോടി പിടിച്ചെടുക്കും; വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കും; മാസപ്പടിക്കേസിൽ സ്വത്ത് കണ്ടുകെട്ടലിലേക്ക് ഇ ഡി

എന്ത് ക്യാപ്സ്യൂൾ ഇറക്കും? വീണയുടെ അറസ്റ്റ് ഉണ്ടായാൽ എങ്ങനെ നേരിടും? കനത്ത പ്രതിരോധത്തിൽ സിപിഎം; സന്ദേശ്ഖാലി മാതൃക സ്വീകരിക്കാൻ ഇഡി

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies