ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താൻ കേന്ദ്ര സർക്കാരിന് സാധിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട; എല്ലാവരേയും സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചെന്ന് വി മുരളീധരൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താൻ കേന്ദ്ര സർക്കാരിന് സാധിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട; എല്ലാവരേയും സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചെന്ന് വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2022, 04:16 pm IST
Facebook
Twitter
WhatsAppTelegram

യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ നടത്തി വരുകയാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. 18,000 ത്തോളം വിദ്യാർത്ഥികളെ ഉൾപ്പെടെ യുക്രെയ്‌നിൽ പെട്ടുകിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനുള്ള ആസൂത്രണങ്ങൾ വിദേശകാര്യമന്ത്രാലയം നടത്തി വരുകയാണ്. യുദ്ധ ഭീഷണി ഉയർന്നപ്പോൾ തന്നെ യുക്രെയ്‌നിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ നടത്തി അവിടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ വ്യോമപാത അടച്ചിട്ട സാഹചര്യത്തിൽ വിമാനമാർഗ്ഗമുള്ള രക്ഷാപ്രവർത്തനം നടത്താനാകില്ല. അതിനാൽ ബദൽ സംവിധാനം ഏർപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ദൗത്യത്തിൽ ഇന്ത്യൻ എംബസിയെ സഹായിക്കാൻ കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ ആക്രമണം നടക്കുന്ന മേഖലയിലേക്ക് അയക്കാൻ വിദേശകാര്യ മന്ത്രാലയം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി.

യുക്രെയ്‌നിലെ ഇന്ത്യക്കാരെ രക്ഷിക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. അതിന് വേണ്ട എല്ലാ സംവിധാനങ്ങളും ആസൂത്രണം ചെയ്യുകയാണ്. യുക്രെയ്‌നിലുള്ള മലയാളി വിദ്യാർത്ഥികളുമായി ടെലിഫോണിലൂടെ സംസാരിച്ചിരുന്നെന്നും യുദ്ധ ഭീഷണി നിലനിൽക്കുന്ന യുക്രെയ്‌നിലെ കിഴക്കൻ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പടിഞ്ഞാറൻ പ്രദേശത്ത് കാര്യമായ പ്രശ്‌നങ്ങൾ ഇല്ല. വൈദ്യുതി, വെള്ളം, ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ നിലവിൽ ലഭിക്കുന്നുണ്ടെന്ന് വിദ്യാർത്ഥികൾ തന്നെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായി വിദ്യാർത്ഥികൾ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. യുക്രെയ്‌നിൽ കൺട്രോൾ റൂമുകൾ വിപുലപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ എംബസിയുമായി എല്ലാവർക്കും ബന്ധപ്പെടാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

വിദ്യാർത്ഥികളും രക്ഷിതാക്കളും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധ സാഹചര്യം ഉണ്ടായിരുന്ന ഇറാക്കിൽ നിന്നുൾപ്പെടെ കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നിട്ടുള്ള നയതന്ത്ര സംവിധാനമാണ് ഇന്ത്യയുടേത്. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താൻ കേന്ദ്ര സർക്കാരിന് സാധിക്കും എന്ന കാര്യത്തിൽ ഒരു സംശയവും ആർക്കും വേണ്ട. മറ്റ് കാര്യങ്ങളിൽ വെളിപ്പെടുത്തുന്നതിൽ പരിമിതികൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ടെലിഫോണിലൂടെ മാത്രമല്ല, ട്വിറ്റർ, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിലൂടെ ബന്ധപ്പെടാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: v.muraleedharanukarine warindians in ukraine
Share
Tweet
SendShare

More News from this section

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies