യുക്രെയ്ൻ അധിനിവേശം : പുടിന്റെ രീതികൾ നിരീക്ഷിച്ച് ഷീ ജിൻ പിംഗ്; ഇരു രാജ്യങ്ങളേയും നിരീക്ഷിച്ച് അമേരിക്ക
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുക്രെയ്ൻ അധിനിവേശം : പുടിന്റെ രീതികൾ നിരീക്ഷിച്ച് ഷീ ജിൻ പിംഗ്; ഇരു രാജ്യങ്ങളേയും നിരീക്ഷിച്ച് അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2022, 12:18 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: യുക്രെയ്‌ന് മേൽ കനത്ത ആക്രമണം നടത്തി മുന്നേറുന്ന റഷ്യയുടെ അധിനിവേശ രീതികളെ കൃത്യമായി നിരീക്ഷിച്ച് ചൈന. പുടിൻ മാസങ്ങളായി എടുത്ത തയ്യാറെടുപ്പുകളും അതിർത്തിയിൽ നടത്തിയ സൈനിക നീക്കവും സുഹൃദ് രാജ്യങ്ങളുടെ മേഖലയിൽ നടത്തിയ സൈനിക അഭ്യാസവും ചൈന ഏറെ ആവേശത്തോടെ കാണുന്നുവെന്നാണ് സൂചന.

ഹോങ്കോംഗ്, തായ്‌വാൻ, ടിബറ്റ് മേഖലകളിൽ അധിനിവേശ രീതികൾ കാലങ്ങളായി പരീക്ഷിക്കുന്ന ചൈനക്ക് റഷ്യയുടെ രണ്ടു മാസത്തെ നീക്കം വലിയ തിരിച്ചറിവാണ്. അതിനാൽ തന്നെ റഷ്യൻ രീതികൾ അതീവ ശ്രദ്ധയോടെ ഷീ ജിൻ പിംഗും കമ്യൂണിസറ്റ് ചൈനീസ് സേനയും നിരീക്ഷിക്കുന്നുവെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. പസഫിക് മേഖലയിലും തായ്‌വാന് മേലും ഹോങ്കോംഗിലും അധിനിവേശ ശൈലികൾ പരീക്ഷിക്കുന്ന ചൈന റഷ്യയുടെ പാത തിരഞ്ഞെടുക്കാനുള്ള സാദ്ധ്യതയാണ് അമേരിക്ക മുൻകൂട്ടി കാണുന്നത്.

നാറ്റോ സഖ്യത്തിനൊപ്പം ചേരാനുള്ള യുക്രെയ്‌ന്റെ ആഗ്രഹത്തിനെതിരെയാണ് പുടിൻ രണ്ടു വർഷം മുന്നേ മുന്നറിയിപ്പ് നൽകിയത്. യൂറോപ്യൻ യൂണിയിനിൽ നിന്ന് അകന്നു നിൽക്കുന്ന റഷ്യ യുക്രെയ്ൻ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചത് മുതൽ ശക്തമായ വിയോജിപ്പിലായിരുന്നു. പഴയ യുഎസ്എസ്ആറിന്റെ ഭാഗമായിരുന്ന യുക്രെയ്ൻ ഒരിക്കലും സ്വതന്ത്രമല്ലെന്ന വാദമാണ് രാഷ്‌ട്രീയത്തിലെത്തുന്നതിന് മുന്നേ തന്നെ പുടിൻ എടുത്തിരുന്നനയം.

യുക്രെയിനിലെ റഷ്യൻ സ്‌നേഹം വർദ്ധിപ്പിക്കുന്ന വിമത രീതികളാണ് പുടിൻ എന്നും ശക്തിപ്പെടുത്തിയത്. സുപ്രധാന മേഖലകളിൽ റഷ്യൻ പിന്തുണയുള്ളവരുടെ എണ്ണം വർദ്ധിപ്പിച്ചും സഹായം എത്തിച്ചുമാണ് ഡോൺബാസ്‌ക് മേഖലയിൽ പുടിൻ സ്വാധീനം വർദ്ധിപ്പിച്ചത്. ഇതിനിടെ അമേരിക്ക മുഖ്യ പങ്കാളിയായ നാറ്റോ സൈന്യത്തിന്റെ ഭാഗമാകാൻ യുക്രെയ് ൻ തീരുമാനിച്ചതോടെയാണ് റഷ്യ ശക്തമായ പിടിച്ചെടുക്കൽ രീതിയിലേക്ക് അതിവേഗം നീങ്ങിയത്. ഒപ്പം യുക്രെയ്‌നിന്റെ കിഴക്കൻ മേഖലയിലെ ബലാറസിനെ റഷ്യ ശക്തമായി പിന്തുണച്ചു.

ചൈനയെ സംബന്ധിച്ച് തായ്‌വാന് മേൽ സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. ഇതേ വിഷയത്തിലും ഒരു ഭാഗത്ത് അമേരിക്കയും യൂറോപ്യൻ യൂണിയനും തായ്‌വാനൊപ്പമാണെന്നതിനാൽ റഷ്യ എടുക്കുന്ന അതേ ശൈലി ചൈന പിന്തുടർന്നാൽ അത്ഭുതപ്പെടാനില്ലെന്നതാണ് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ചൈന ആകെ ഭയപ്പെടുന്നത് അന്താരാഷ്‌ട്ര ഉപരോധം മാത്രമാണ്. ഒപ്പം പ്രതിരോധ മേഖലയിൽ ക്വാഡ് സഖ്യം പിടിമുറുക്കിയിരിക്കുന്ന പസഫിക് മേഖലയിലെ നിലവിലെ പ്രതിരോധവും ചൈനയെ പിന്നോട്ട് വലിക്കുന്ന തന്ത്രമാണ്. റഷ്യയുടെ പോലുള്ള വിപുലമായ സാമ്പത്തിക വാണിജ്യ പങ്കാളിത്തം ഇല്ലെന്നതും ചൈനയുടെ അതിവേഗം നീക്കം തടസപ്പെടുത്തുന്ന കാരണങ്ങ ളിലൊന്നാണ്.

Tags: RUSSIA-CHINAchina-russia
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies