യുക്രെയ്നിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് കേന്ദ്രസർക്കാർ ചെലവിൽ; നടപടികൾ ആരംഭിച്ചതായി വി. മുരളീധരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുക്രെയ്നിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് കേന്ദ്രസർക്കാർ ചെലവിൽ; നടപടികൾ ആരംഭിച്ചതായി വി. മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2022, 05:13 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യം ആരംഭിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു. റുമാനിയ, ഹംഗറി, പോളണ്ട്, സ്ലൊവാക്യ എന്നീ നാല് അയൽ രാജ്യങ്ങളുമായി സഹകരിച്ചാണ് രക്ഷദൗത്യം പുരോഗമിക്കുന്നത്. യുക്രെയ്ൻ അതിർത്തിയിൽ എത്തിയവരുടെ വിസാ നടപടികൾ പൂർത്തിയാക്കി കേന്ദ്ര സർക്കാരിന്റെ ചെലവിൽ അവരെ സുരക്ഷിതമായി തിരികെ എത്തിക്കും. ഇവരെ നാളെ ഡൽഹിയിലും മുംബൈയിലുമായാണ് എത്തിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

പ്രാഥമിക ഘട്ടത്തിൽ യുക്രെയ്‌നിൽ നിന്നും അയൽരാജ്യങ്ങളായ റുമാനിയ, ഹംഗറി, പോളണ്ട്, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിലൂടെയാണ് ഒഴിപ്പിക്കൽ നടപടി ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. നാളെയോടുകൂടി ഈ രാജ്യങ്ങളിൽ നിന്നുള്ള ആളുകളെയും കൊണ്ട് ഡൽഹിയിലേയ്‌ക്കും മുബൈയിലേയ്‌ക്കും വിമാനം സർവീസ് തുടങ്ങാനാണ് ആലോചന. ഇതിനോടകം തന്നെ റുമാനിയ, ഹംഗറി എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ യുക്രെയ്ൻ അതിർത്തിയിൽ എത്തിയിട്ടുണ്ട്. അതിർത്തിയിൽ എത്തിയിട്ടുള്ള ഇന്ത്യക്കാരുടെ വിസ നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കി അവരെ ഏറ്റവും അടുത്തുള്ള അന്താരാഷ്‌ട്ര വിമാനത്താവളത്തിലേയ്‌ക്ക് എത്തിക്കാനുള്ള കാര്യങ്ങളാണ് ആസൂത്രണം ചെയ്യുന്നത് എന്ന് മന്ത്രി വ്യക്തമാക്കി.

ഇന്നലെ രാത്രിയിൽ തന്നെ ഈ നാല് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചർച്ച നടത്തിയിരുന്നു. ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഈ രാജ്യങ്ങൾ വാഗ്ദാനം നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ചെലവിലാണ് വിമാനങ്ങളുടെ സർവീസ്. വിദ്യാർത്ഥികളിൽ നിന്നും യാത്ര ചെലവ് ഈടാക്കരുതെന്നും കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

യുക്രെയ്‌നിൽ നിന്നും തിരികെ എത്താൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും തിരികെ രാജ്യത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്. ഇതിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും കേന്ദ്ര വിദേശകാര്യമന്ത്രാലയം നടത്തിക്കൊണ്ടിരിക്കുകയാണ്. ആവശ്യമായ മുറയ്‌ക്ക് വിമാനങ്ങൾ ലഭ്യമാക്കുന്നതിനായി വ്യോമയാന മന്ത്രാലയവുമായും ചർച്ച നടത്തിയിട്ടുണ്ട്. എയർ ഇന്ത്യയുടെ വിമാനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒഴിപ്പിക്കലിനായി ഏകദേശം 1,500ഓളം ആളുകളാണ് രണ്ട് രാജ്യങ്ങളുടെ അതിർത്തിയിൽ എത്തിയത്. മറ്റ് ആളുകളെ സാഹചര്യങ്ങൾ വിലയിരുത്തി സുരക്ഷിതമായി ഇന്ത്യയിൽ എത്തിക്കും. കീവിലും മറ്റ സ്ഥലങ്ങളിലും ഉള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags: indian embassyIndian GovernmentUkraine Warindians in ukraine
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies