കീവ്: യുക്രെയ്ന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന സ്നേക്ക് ഐലൻഡ് കഴിഞ്ഞ ദിവസമാണ് റഷ്യ കീഴടക്കിയത്. ദ്വീപിൽ നിയോഗിക്കപ്പെട്ടിരുന്ന 13 അതിർത്തി രക്ഷാ സൈനികരേയും റഷ്യൻ സേന വധിച്ചു. ഇപ്പോഴിതാ ഇവിടെ നിന്നുള്ള റഷ്യയുടേയും യുക്രെയ്ന്റേയും സൈനികരുടെ വാക്പോരിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. സർപ്പ ദ്വീപ് എന്ന് അറിയപ്പെടുന്ന ഈ ദ്വീപ് വളഞ്ഞ നാവിക സേന യുക്രെയ്ൻ സൈനത്തോട് കീഴടങ്ങാൻ നിർദ്ദേശിക്കുന്നതും തിരിച്ചുള്ള മറുപടിയുമാണ് വീഡിയോയിലുള്ളത്.
റഷ്യൻ നാവിക സേനയുടെ രണ്ട് യുദ്ധക്കപ്പലിൽ നിന്നും യുക്രെയ്ൻ സൈന്യത്തോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ മറുപടിയായി റഷ്യയ്ക്ക് ലഭിച്ചത് അസഭ്യവർഷമായിരുന്നു. തുടർന്നാണ് സൈനിക നടപടി വേണ്ടിവന്നതെന്നാണ് റഷ്യ വ്യക്തമാക്കുന്നത്. ഇതോടെ യുക്രെയ്ന്റെ തെക്കുകിഴക്കൻ അതിർത്തിയിലുള്ള തന്ത്രപ്രധാനമായ സ്ഥലമായ സ്നേക്ക് ഐലൻഡ് റഷ്യയുടെ കൈക്കലായി.
42 ഏറ്റർ വ്യാപിച്ചുകിടക്കുന്ന ദ്വീപിൽ കരിങ്കടലിൽ 12 നോട്ടിക്കൽ മൈൽ വരുന്ന സമുദ്രഭാഗമാണ് റഷ്യയുടെ നിയന്ത്രണത്തിലായത്. റഷ്യൻസേനയുടെ നിർദ്ദേശം മുഖവുരയ്ക്കെടുക്കാതെ സധൈര്യം പിടിച്ചു നിന്ന് വീരമൃത്യുവരിച്ച 13 സൈനികർക്കും മരണാനന്തര ബഹുമതിയായ ഹീറോ ഓഫ് യുക്രെയ്ൻ പദവി നൽകുമെന്ന് പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി അറിയിച്ചിട്ടുണ്ട്.
1991ൽ സോവിയറ്റ് യൂണിയനിന്റെ തകർച്ചയോടെയാണ് ഈ ദ്വീപ് യുക്രെയ്ന് ലഭിക്കുന്നത്. യുക്രെയ്നിലെ ഒഡെസ അഡ്മിനിസ്ട്രേറ്റീവ് റീജിയന്റെ ഭാഗമായ ദ്വീപുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി യുക്രെയ്നും ദ്വീപിന്റെ നിയന്ത്രണം റഷ്യ പിടിച്ചടക്കിയതായി യുക്രെയ്ൻ തീരരക്ഷ സേനയും അറിയിച്ചിട്ടുണ്ട്.
SNAKE ISLAND: A Ukrainian soldier Live Streamed the moment a Russian Warship Opened Fire On The Island.
The island was since captured by Russia.
13 Ukrainian soldiers died in the attack, including him.Trump Putin Ukraine Russia WWIII NATO Biden Canada pic.twitter.com/j0PitdcLOa
— WorldWarIII Info (@WWIIIinfo) February 25, 2022
Comments