അതെ, യുക്രെയ്ന്‍ അവരുടെ തന്തയുടെതാണ്: അഭയം കൊടുത്ത രാജ്യക്കാരന്റെ തന്തയ്ക്കു വിളിച്ച മലയാളി, ഔസാഫ് ഹുസൈന്റെ അഹന്തയ്ക്ക് പ്രഹരിച്ച് സോഷ്യല്‍ മീഡിയ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അതെ, യുക്രെയ്ന്‍ അവരുടെ തന്തയുടെതാണ്: അഭയം കൊടുത്ത രാജ്യക്കാരന്റെ തന്തയ്‌ക്കു വിളിച്ച മലയാളി, ഔസാഫ് ഹുസൈന്റെ അഹന്തയ്‌ക്ക് പ്രഹരിച്ച് സോഷ്യല്‍ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2022, 11:49 am IST
FacebookTwitterWhatsAppTelegram

കീവ്: യുക്രൈയ്‌നില്‍ യുദ്ധംമൂര്‍ദ്ധന്യത്തില്‍ എത്തിക്കഴിഞ്ഞു. കീവില്‍ നിന്നു ദശലക്ഷങ്ങളാണ് മരണത്തില്‍ നിന്നു രക്ഷനേടാന്‍ കൂട്ടപലായനം നടത്തുന്നത്. രക്ഷപ്പെടാന്‍ ഭൂഗര്‍ഭ സ്റ്റേഷനില്‍ അഭയം തേടുകയാണ് യുക്രെയ്ന്‍ ജനതയും മലയാളികള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലുളളവരും. അടുത്തനിമിഷം എങ്ങനെയാകുമെന്ന് ഒരു പിടിയുമില്ല. ഇതിനിടെയാണ് ഒരു മലയാളിയുടെ തന്തയ്‌ക്കു വിളി വലിയ ചര്‍ച്ചയാകുന്നത്.

ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനില്‍ അഭയം തേടിയ മലയാളി ഔസാഫ് ഹുസൈന്‍ എന്ന യുവാവ് പച്ചയ്‌ക്ക് ഒരു യുക്രെയ്‌നിയുടെ തന്തയ്‌ക്ക് വിളിക്കുകയാണ്. ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു യുവാവ് അഭയം നല്‍കിയ രാജ്യക്കാരന്റെ തന്തയ്‌ക്ക് വിളിച്ചത്.

ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനില്‍ ആശങ്കയോടെ കഴിയുന്ന ജനങ്ങള്‍ക്കിടയില്‍ നിന്ന് ഉറക്കെ സംസാരിച്ച ഹുസൈനോട് ശബ്ദം കുറച്ച് സംസാരിക്കണമെന്ന് ആ യുക്രെയ്ന്‍കാരന്‍ ആവശ്യപ്പെട്ടു. ഇതാണ് മലയാളി യുവാവിനെ പ്രകോപിതനാക്കിയത്. യുക്രെയ്ന്‍കാരന്‍ എന്താണ് സംസാരിച്ചതെന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പുറത്തുപോയി സംസാരിക്കാന്‍ ആവശ്യപ്പെട്ടതാണെന്ന് അയാള്‍ മറുപടി നല്‍കി. പലതവണ യുക്രെയ്ന്‍ യുവാവ് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും യുവാവ് ചെവിക്കൊള്ളാന്‍ തയ്യാറായില്ല.

എന്നാല്‍ യുക്രെയ്‌നിയുടെ അഭ്യര്‍ത്ഥനമാനിച്ച് പുറത്തുപോയി സംസാരിക്കാമെന്ന് മാദ്ധ്യമപ്രവര്‍ത്തകന്‍ പറഞ്ഞപ്പോഴായിരുന്നു യുവാവിന്റെ അഹന്തനിറഞ്ഞ മറുപടി. നമ്മള്‍ ഉറക്കെ സംസാരിക്കുന്നത് അവര്‍ക്ക് ഇഷ്ടമല്ലെന്നും നമ്മള്‍ പറയാറുള്ളതുപോലെ ഇത് അവന്റെ തന്തയുടെതല്ലെന്നുമായിരുന്നു മറുപടി. അവന്റെ മുന്നില്‍ വച്ചുതന്നെ ഇവിടെ നിന്ന് സംസാരിക്കുമെന്ന ധാര്‍ഷ്ട്യത്തോടെയാണ് അയാള്‍ സംസാരിച്ചത്. എന്നാല്‍ നിലവിലെ സാഹചര്യം മനസ്സിലാക്കിക്കൊടുക്കാന്‍ ഒപ്പമുള്ളവര്‍ ശ്രമിക്കുന്നുണ്ടെങ്കിലും അയാള്‍ ധാര്‍ഷ്ട്യത്തില്‍ നിന്നും അണുകിടപോലും പിന്നാക്കം പോകാന്‍ തയ്യാറായില്ല.

ലോകം സമാധാനത്തിനുവേണ്ടി ഇരവുപകലാക്കി ജീവിക്കുമ്പോഴാണ് അഭയം നല്‍കിയ രാജ്യം യുദ്ധഭീതിയോടെ കഴിയുന്ന സമയത്ത് ഔസേഫ് ഹുസൈന്‍ സംസ്‌കാര ശൂന്യമായി പ്രതികരിച്ചത്. റഷ്യയും യുക്രെയ്‌നും ഒരു പോലെ ഇന്ത്യയുടെ അഭിപ്രായത്തിനു വിലകല്‍പ്പിക്കുമ്പോഴാണ് ഔസേഫ് ഹുസൈന്റെ പ്രതികരണം നാണക്കേടുണ്ടാക്കുന്നത്. ലോകത്തിനു മുന്നില്‍ മലയാളിക്ക് നാണക്കേടുണ്ടാക്കിയ സംഭവം വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്നത്. വിവിധയാളുകള്‍ പ്രതികരണവുമായി രംഗത്ത് എത്തി.
ചില പ്രതികരണങ്ങളിതാ:

‘മലയാളിയാണ് എന്ന് പറഞ്ഞ് ലോകത്തെവിടെ പോയാലും അടി കിട്ടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങല്‍ പോകുന്നത്. ഈ വീഡിയോ കണ്ടിട്ട് ഇതില്‍ പുളയ്‌ക്കുന്ന ഈ മലയാളി കുണ്ടളപ്പുഴുവിനെ കരണം പുകച്ച ശേഷം നാഭി നോക്കി ഒന്ന് കൊടുത്ത് അവിടെയിരിയെടാ മ….ഹാത്മാവേ’ എന്ന് പറയാന്‍ തോന്നാത്തവര്‍ മനുഷ്യരല്ല. ഇവനെയൊക്കെ സാമൂഹ്യ ദുരന്തമായി പ്രഖ്യാപിച്ച് നാടു കടത്തണം.
അയാളെ ഒഴികെ മാറ്റെല്ലാവരെയും രക്ഷിക്കണം. എന്നാലും ഒരു കാര്യം പ്രത്യേകം പറയണം. അല്ലയോ മഹാനുഭാവാ, ഈ രാജ്യം യുക്രെയ്ന്‍കാരന്റെ തന്ത ഉണ്ടാക്കിയത് തന്നെയാണ്. അല്ലാതെ ഇല്ലാത്ത നിന്റെ തന്തയുടെ വകയല്ല.’എന്നും ഔസേഫ് ഹുസൈന്റെ അഹന്തയ്‌ക്ക് പ്രഹരിക്കുന്നുണ്ട്.

Tags: UKRAIN ISSUE
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

Latest News

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies