യൂറോപ്പിലേക്ക് യുദ്ധം മടങ്ങിയെത്തി; ഇനിയിത് ഇവിടം കൊണ്ട് അവസാനിക്കില്ല; ലോകം കാത്തിരിക്കുന്നത് നീണ്ട യുദ്ധം; മുന്നറിയിപ്പുമായി ഫ്രാൻസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യൂറോപ്പിലേക്ക് യുദ്ധം മടങ്ങിയെത്തി; ഇനിയിത് ഇവിടം കൊണ്ട് അവസാനിക്കില്ല; ലോകം കാത്തിരിക്കുന്നത് നീണ്ട യുദ്ധം; മുന്നറിയിപ്പുമായി ഫ്രാൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2022, 02:09 pm IST
Facebook
Twitter
WhatsAppTelegram

പാശ്ചാത്യരാജ്യങ്ങളുടെ സഹായം യുക്രെയ്‌ന് ലഭിക്കാൻ തുടങ്ങിയതോടെ യുദ്ധാന്തരീക്ഷം പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. സാമ്പത്തികമായി സഹായിച്ചും ആയുധങ്ങൾ നൽകിയും യുക്രെയ്‌നെ പിന്തുണയ്‌ക്കാൻ അമേരിക്കയും ഫ്രാൻസും രംഗത്തെത്തിയതിന് പിന്നാലെയാണ് യുദ്ധത്തെക്കുറിച്ചുള്ള വിലയിരുത്തലുകൾ മാറിമറയുന്നത്.

യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കി ഒടുവിൽ പങ്കുവെച്ച വിവരങ്ങൾ പ്രകാരം യുക്രെയ്‌ന് ആയുധങ്ങൾ എത്തിച്ച് കൊണ്ടിരിക്കുകയാണ് ഫ്രാൻസ്. ഇതിന് പിന്നാലെ ലോകം ദൈർഘ്യമേറിയ യുദ്ധത്തിന് കാത്തിരിക്കണമെന്ന മുന്നറിയിപ്പാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നൽകിയത്. ഫ്രാൻസിലെ ആനുവൽ അഗ്രികൾച്ചർ ഫെയറിനിടെയാണ് മാക്രോൺ ഇക്കാര്യം വ്യക്തമാക്കിയത്.

ഈ പ്രതിസന്ധി തുടരും, ഈ യുദ്ധവും തുടരും. ഇതിനോടൊപ്പം വരുന്ന മറ്റ് പ്രതിസന്ധികളുടെ പ്രത്യാഘാതങ്ങൾ ശാശ്വതമായി നിലനിൽക്കുകയും ചെയ്യും. നാം തയ്യാറെടുത്തിരിക്കണം. യൂറോപ്പിലേക്ക് യുദ്ധം മടങ്ങിയെത്തിയിരിക്കുകയാണ്. പ്രസിഡന്റ് പുടിന്റെ ഏകപക്ഷീയമായ തീരുമാനത്തിന്റെ ഫലമായിട്ടാണിത് സംഭവിച്ചതെന്നും ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.

കീവ് കീഴടക്കുന്നതോടെ പ്രസിഡന്റ് സെലൻസ്‌കി അടിയറവ് പറയുമെന്ന വിലയിരുത്തലിലാണ് ലോകരാജ്യങ്ങൾ പലരും മുന്നോട്ട് പോയിരുന്നത്. എന്നാൽ ഫ്രാൻസിന്റെ യുദ്ധസഹായവും മാക്രോണിന്റെ പ്രതികരണവും യുദ്ധാന്ത്യക്കുറിച്ചുള്ള വിലയിരുത്തലുകൾ മാറ്റിമറിക്കുകയാണ്.

Tags: Ukraine CrisisUkraine-Russia warFrench President Emmanuel Macron
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies