ചൈന്നൈ: നടന് അജിത്തിന്റെ പുതിയ സിനിമ വലിമൈ ആദ്യദിവസം നേടിയത് 34 കോടി കളക്ഷന്‍. ആഴ്ചാവസാനം 100 കോടി കവിയുമെന്നാണ് പ്രതീക്ഷ. സിനിമ റിലീസ് അവധിദിനത്തില്‍ അല്ലാതിരുന്നിട്ടുകൂടിയാണ് മികച്ച കളക്ഷന്‍ നേടിയത്. ബൈക്ക് ഗാങ്ങിന്റെയും പൊലീസിന്റയും കഥപറയുന്ന ആക്ഷന്‍ ത്രില്ലറാണ് എച്ച് വിനോദ് സംവിധാനവും ബോണി കപൂര്‍ നിര്‍മാണവും നിര്‍വഹിച്ച വാലിമൈ.
ബോക്സ് ഓഫിസില്‍ ആദ്യദിവസം നേടിയ 34 കോടി തമിഴ്നാട്ടിലെ എന്നത്തെയും മികച്ച തുടക്കമാണെന്നും ആഴ്ച അവസാനം നൂറുകോടിയിലെത്തുമെന്നുമാണ് പ്രതീക്ഷ. നിര്‍മാതാവ് ബോണി കപൂര്‍ ചിത്രത്തിന് ബോക്സ് ഓഫിസില്‍ മികച്ച തുടക്കമുണ്ടാകുമെന്ന് അഭിമുഖത്തില്‍ പറഞ്ഞിരുന്നുവെങ്കിലും അത് എത്രയാകുമെന്ന് വെളിപ്പെടുത്തിയിരുന്നില്ല. തമിഴ്നാട് സിനിമചരിത്രത്തിലെ ഏറ്റവും വലിയ തുടക്കമാകും അതെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകിപ്പിച്ചിരുന്നു.
ചിത്രത്തില്‍ അജിത്തിന്റെത് പൊലീസ് ഓഫിസറുടെ വേഷമാണ്. ഹുമാ ഖുറേഷിയും കാര്‍ത്തികേയയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. തമിഴിനു പുറമെ, ഹിന്ദി, തെലുഗ്, കന്നട ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. നേരത്തെ നേര്‍ക്കൊണ്ട പാര്വ്വൈയിലും ബോണി കപൂറും അജിത്തും ഒരുമിച്ചിരുന്നു. ഇവര്‍ ഒരുമിക്കുന്ന മൂന്നാംചിത്രം ഉടന്‍ പുറത്തിറങ്ങും.
Comments