ആർക്കോ വേണ്ടി ഉണ്ടായ ഒരു രാജ്യം. എന്തിനാണ് ഭരിക്കാൻ കയറിയത് എന്നറിയാത്ത നടനായിരുന്ന പ്രസിഡന്റ്. യുക്രെയ്ൻ ദുർബലമായത് സ്വയം വരുത്തിവെച്ച വിനകൊണ്ട്. ലോകത്തിലെ മൂന്നാമത്തെ സൈനിക ശക്തിയോടുള്ള പോരാട്ടം. ലോകരാഷ്‌ട്രങ്ങൾ സഹായിക്കുമെന്ന വ്യാമോഹം. എല്ലാം തകിടംമറിഞ്ഞത് രണ്ടു ദിവസം കൊണ്ട്. സ്വന്തം നിലനിൽപ്പോ രാജ്യത്തിന്റെ സുരക്ഷയോ ഒന്നും മനസ്സിലാകാത്ത ഒരു രാഷ്‌ട്രത്തലവൻ. യുക്രെയ്ന്റെ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി തീർത്തും ദുർബലനായത് എന്തുകൊണ്ടെന്നാണ് ഏവരും ചോദിക്കുന്നത്.
റഷ്യ കഴിഞ്ഞാൽ യൂറോപ്പിലെ വിശാലമായ രണ്ടാമത്തെ രാജ്യമായ യുക്രെയ്നിന്റെ ഭരണാധികാരികളുടെ ചരിത്രവും വിചിത്രമാണ്. നിലവിലെ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി സിനിമാ-ടെലിവിഷൻ മേഖലയിലെ അറിയപ്പെടുന്ന ഹാസ്യതാരമെന്ന വൻ ജനപ്രീതി മുതലാക്കിയാണ് തിരഞ്ഞെടുപ്പിൽ ജയിച്ചത്. ജൂതരായ മാതാപിതാക്കൾക്കുണ്ടായ മകനാണ് ക്രിവി റിയാ മേഖലക്കാരനായ വൊലോദിമിർ സെലൻസ്‌കി. കീവ് എക്കണോമിക്സ് സർവ്വകലാശാലയിൽ നിന്ന് നിയമബിരുദം നേടി. പിന്നീട് കലാലോകത്ത് സജീവമായി. ടിവികളിലെ കോമഡി ഷോ കളിലൂടെ അവതാരകൻ എന്ന നിലയിൽ വൻ ജനപ്രീതി. സ്വന്തമായി ആരംഭിച്ച ടിവി പ്രൊഡക്ഷൻ കമ്പനി വൻ വിജയമായി. 2012 വരെ കലാരംഗത്ത് നിറഞ്ഞു നിന്ന ശേഷമാണ് രാഷ്‌ട്രീയത്തിലേക്ക് എത്തുന്നത്.
2014ൽ റഷ്യൻ പിന്തുണയുണ്ടായിരുന്ന വിക്ടർ യാനുകോവിച്ചിനെതിരായ ജനകീയ പ്രക്ഷോഭം ഭരണകൂടത്തെ താഴെയിറക്കി. ഇതിനിടെ റഷ്യ ക്രിമിയ എന്ന അതിർത്തി പ്രവിശ്യ സ്വന്തമാക്കി. തുടർന്ന് റഷ്യയുടെ പിൻബലത്താൽ വിമത സൈന്യം നിരന്തരം പോരാട്ടം തുടർന്നു. അത് നിലവിലെ യുദ്ധത്തിലും യുക്രെയ്നെ മുഴുവനായി പിടിക്കുന്നതിലേക്കും നയിച്ചിരിക്കുകയാണ്. ഒലക്സാണ്ടർ തിർക്കിനോവ്് 2014ൽ കയറിയെങ്കിലും 115 ദിവസം മാത്രം ഭരിച്ചു. േെപ്രട പൊറോഷൻകോവാണ് പിന്നീട് അഞ്ചുവർഷം ഭരിച്ചത്.
ഇതിനിടെ 2014ലെ തിരഞ്ഞെടുപ്പുകാലം മുതൽ സെലൻസ്‌കി രാഷ്‌ട്രീയത്തിൽ സജീവമായി. 2019ലെ തിരഞ്ഞെടുപ്പിൽ റഷ്യാവിരുദ്ധ തരംഗത്തിൽ അന്നത്തെ പ്രസിഡന്റ് േെപ്രട പൊറോഷൻകോവിൽ നിന്ന് പ്രസിഡന്റ് സഥാനം ഏറ്റെടുത്തു. തിരഞ്ഞെടുപ്പിൽ ഒരിക്കൽ പോലും രാജ്യം നേരിടുന്ന ഒരു ഗൗരവതരമായ വിഷയവും സെലൻസ്‌കി പറഞ്ഞില്ല. അത്തരം ചർച്ചകളിൽ നിന്നെല്ലാം സമർത്ഥമായി ഒഴിഞ്ഞുമാറി. പ്രചാരണത്തിലുടനീളം ജനങ്ങളെ രസിപ്പിക്കുന്ന ഹാസ്യവീഡിയോകളിലൂടെയാണ് വോട്ട് നേടിയത്. 70 ശതമാനത്തിലേറെ വോട്ടാണ് രാഷ്‌ട്രീയത്താൽ അസ്വസ്ഥരായ ജനത സെലൻസ്‌കിക്ക് നൽകിയത്.
യുക്രെയ്നിന്റെ പ്രധാന പ്രശ്നം ആഭ്യന്തര ഭരണ അസ്ഥിരത തന്നെയായിരുന്നു. അതിർത്തി പങ്കിടുന്ന എല്ലാ പ്രവിശ്യകളും റഷ്യൻ അനുകൂല നിലപാടുകൾ വളർന്നുവരുന്നതും റഷ്യയുടെ സഹായം കൈപറ്റുന്നതും ഇല്ലാതാക്കാൻ യുക്രെയ്നായിട്ടില്ല . ഇന്നിതാ ലോകനേതാക്കളിൽ കരുത്തനും ഏകാധിപതിയുമായി മാറിയിരിക്കുന്നു പുടിൻ. കെ.ജി.എഫ് തലവനായിരുന്ന സുപ്പർ സ്പൈ ആയിരുന്ന പുടിനെതിരെ പടനയിക്കാൻ പോയിട്ട് നേരെ നോക്കാൻ പോലും അശക്തനായ സെലൻസ്‌കി ഇന്ന് സ്വയം കീഴടങ്ങുകയാണ്. അതും ജനങ്ങളുടെ ജീവനോ സ്വത്തിനോ പോലും സംരക്ഷണം നൽകാനാകാതെ തീർത്തും ദുർബലനായ ഭരണാധികാരിയെന്ന ചീത്തപേരുമായി. യുക്രെയ്നൊപ്പം സെലൻസ്‌കിയും സ്വയം ചരിത്രത്തിന്റെ കറുത്ത അദ്ധ്യായത്തിന്റെ ഭാഗമാവുകയാണ്.
Comments