കോഴിക്കോട്: ഓൺ ലൈനിൽ വിലകൂടിയ വാച്ചിന് ഓർഡർ നൽകിയപ്പോൾ കിട്ടിയത് കാലിപ്പെട്ടി. കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി സുനിൽകുമാർ. ആമസോണിൽ നിന്നും ഓർഡർ ചെയ്ത 16,595 രൂപ വിലയുള്ള വാച്ച് വീട്ടിലെത്തിയപ്പോൾ വെറും കാർബോർഡ് പെട്ടി മാത്രമായി. പരാതിപ്പെട്ടപ്പോൾ പ്രശ്നത്തിൽ ഒന്നും ചെയ്യാനാകില്ലെന്നു കൈമലർത്തിയിരിക്കുകയാണ് ആമസോൺ.
അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികത്തോടനുബന്ധിച്ച് വിദേശത്തുള്ള മകനാണ് ആമസോണിലൂടെ വാച്ച് ഓർഡർ ചെയ്തത്. ഫെബ്രുവരി 10 ന് ഓർഡർ ചെയ്ത ങശരവമലഹ ഗീൃ െന്റെ 16,595 രൂപ വിലയുള്ള വാച്ച് പതിനാറാം തിയതി വീട്ടിലെത്തി. ബോക്‌സ് തുറന്നപ്പോൾ കാലിപ്പെട്ടി മാത്രം. കയ്യിൽ കിട്ടിയ ബോക്സിൽ വാച്ചില്ലെന്ന് ആമസോണിൽ പരാതിപ്പെട്ടപ്പോൾ കിട്ടിയ മറുപടി കേട്ട് സുനിൽകുമാർ ഞെട്ടി. ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നായിരുന്നു ആമസോണിന്റെ മറുപടി.
കഴിഞ്ഞ എട്ട് വർഷത്തോളമായി ഓണലൈനിൽ നിന്ന് 10 ലക്ഷം രൂപയുടെ സാധാനങ്ങളെങ്കിലും പർച്ചേസ് ചെയ്ത സുനിൽകുമാറിന് ഇങ്ങനൊരു അനുഭവം ആദ്യമാണെന്നും പറഞ്ഞു.
പണം തിരികെ നല്കാനാവില്ലെന്നാണ് ആമസോണിൽ നിന്ന് ലഭിച്ച മറുപടി. ഓർഡർ ചെയ്ത വാച്ച് ലഭിച്ചില്ലെങ്കിൽ നിയമപരമായി മുന്നോട്ട് പോകാനാണ് സുനിൽകുമാറിന്റെ തീരുമാനം.















