ന്യൂഡൽഹി: യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനായി എയർ ഇന്ത്യ എക്സ്പ്രസും സർവീസ് നടത്തും. രക്ഷാദൗത്യത്തിനായി എയർ ഇന്ത്യ എക്സ്പ്രസിന്റെ ആദ്യ വിമാനം മുംബൈയിൽ നിന്നും ബുക്കാറസ്റ്റിലേയ്ക്ക് പുറപ്പെട്ടു. ഇന്ത്യൻ സമയം, ഉച്ചയ്ക്ക് 1.50 നാണ് വിമാനം പുറപ്പെട്ടത്.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിട്ട് 6.15ഓടെ ബുക്കാറസ്റ്റിൽ എത്തിച്ചേരും. ബുക്കാറസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 182 ഇന്ത്യക്കാരെയും വഹിച്ചുകൊണ്ട് 7.15ന് വിമാനം യാത്ര തിരിക്കും. നാളെ രാവിലെ 9.30ഓടെ വിമാനം മുംബൈ വിമാനത്താവളത്തിലെത്തുമെന്നും അധികൃതർ അറിയിച്ചു.
എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവയ്ക്ക് പുറമെ, ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകുന്ന നാലാമത്തെ വിമാനമാണ് എയർ ഇന്ത്യ എക്സ്പ്രസ്. ഇതുവരെ ആറ് വിമാനങ്ങളാണ് രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ത്യക്കാരെ തിരികെ എത്തിച്ചത്. ആറാമത്തെ വിമാനം ഇന്ന് വൈകിട്ടോടെ ഡൽഹിയിൽ എത്തും. 240 ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്.
Comments