12,000 ഇന്ത്യക്കാർ യുക്രെയ്ൻ വിട്ടുവെന്ന് വിദേശകാര്യ സെക്രട്ടറി; ശേഷിക്കുന്നവർ ഖാർകീവിലും സുമിയിലും; ഇവരെ ഒഴിപ്പിക്കാൻ യുക്രെയ്ൻ അതിർത്തിയിലെത്തി ഇന്ത്യൻ എംബസി സംഘം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

12,000 ഇന്ത്യക്കാർ യുക്രെയ്ൻ വിട്ടുവെന്ന് വിദേശകാര്യ സെക്രട്ടറി; ശേഷിക്കുന്നവർ ഖാർകീവിലും സുമിയിലും; ഇവരെ ഒഴിപ്പിക്കാൻ യുക്രെയ്ൻ അതിർത്തിയിലെത്തി ഇന്ത്യൻ എംബസി സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2022, 10:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മോസ്‌കോയിലെ ഇന്ത്യൻ എംബസി സംഘം യുക്രെയ്ൻ അതിർത്തിയിലെത്തി. ഖാർകീവ്, സുമി വമേഖലയിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുക എന്ന പ്രാഥമിക ഉദ്ദേശത്തോടെയാണ് സംഘമെത്തിയത്. യുക്രെയ്‌ന്റെ പടിഞ്ഞാറൻ അതിർത്തികളിലേക്ക് വേറെയും ഇന്ത്യൻ ഉദ്യോഗസ്ഥരെ അയക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശ്രിംഗ്ല അറിയിച്ചു.

15 ഉദ്യോഗസ്ഥരെ കൂടി അയയ്‌ക്കാൻ പ്രധാനമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് തീരുമാനമായത്. ഇതുവരെ യുക്രെയ്‌നിലെ ഇന്ത്യക്കാരിൽ 60 ശതമാനം പേരെയും ഒഴിപ്പിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. 12,000 ഇന്ത്യക്കാർ ഇതുവരെ യുക്രെയ്ൻ വിട്ടുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ യുക്രെൻ-റഷ്യ അംബാസിഡറുമായി സംസാരിച്ചുവെന്നും ഇപ്പോഴും ഖാർകീവിലും മറ്റ് സംഘർഷ മേഖലകളിലുമുള്ള ഇന്ത്യക്കാർക്ക് പുറത്തുകടക്കാൻ സുരക്ഷിതമായ പാത ഒരുക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടതായും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.

കീവിൽ നിന്നും എല്ലാ ഇന്ത്യക്കാരും പുറത്ത് കടന്നതായാണ് വിവരം. ഇത് സ്ഥിരീകരിച്ചതിന് പിന്നാലെ ആരും തന്നെ കീവിൽ നിന്നും ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ടിട്ടില്ല. അതുകൊണ്ട് ഒരു ഇന്ത്യക്കാരനും കീവിൽ ഇനി കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് കേന്ദ്രത്തിന് ലഭിച്ച വിവരമെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ആകെ 20,000 ഇന്ത്യൻ വിദ്യാർത്ഥികൾ യുക്രെയ്‌നിലുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതിൽ 12,000 പേരും യുക്രെയ്ൻ വിട്ടതായി സ്ഥിരീകരിച്ചു. ഇനി യുക്രെയ്ൻ വിടാനുള്ള 40 ശതമാനമാളുകളിൽ പകുതിയും ഖാർകീവ്, സുമി മേഖലകളിലാണുള്ളത്.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 26 രക്ഷാവിമാനങ്ങൾ ഷെഡ്യൂൾ ചെയ്തു. നാളെ മുതൽ വ്യോമസേന വിമാനങ്ങൾ രക്ഷാദൗത്യത്തിന്റെ ഭാഗമാകും. സി17 വിമാനം നാളെ റുമാനിയയിലേക്ക് തിരിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

 

Tags: harsh vardhan shringlaUkraine War
Share
Tweet
SendShare

More News from this section

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

Latest News

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies