സിപിഎം സംസ്ഥാന സമ്മേളനം; യെച്ചൂരിയുടെ പ്രസംഗത്തിൽ പാർട്ടിയുടെ മതേതര നിലപാടുകൾ ഒഴിവാക്കിയത് ചർച്ചയാകുന്നു; ന്യൂനപക്ഷ വർഗീയതയ്‌ക്കെതിരായ നിലപാട് ഹൈന്ദവ വോട്ടുകളിൽ കണ്ണുവെച്ച് ?
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎം സംസ്ഥാന സമ്മേളനം; യെച്ചൂരിയുടെ പ്രസംഗത്തിൽ പാർട്ടിയുടെ മതേതര നിലപാടുകൾ ഒഴിവാക്കിയത് ചർച്ചയാകുന്നു; ന്യൂനപക്ഷ വർഗീയതയ്‌ക്കെതിരായ നിലപാട് ഹൈന്ദവ വോട്ടുകളിൽ കണ്ണുവെച്ച് ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2022, 09:04 am IST
FacebookTwitterWhatsAppTelegram

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മതേതരത്വ നിലപാടുകളെക്കുറിച്ചുളള പരാമർശങ്ങൾ ഒഴിവാക്കിയത് ബോധപൂർവ്വം. ബിജെപിയുടെ നയങ്ങളെ ചെറുക്കാൻ ഇടത് ജനാധിപത്യ ബദൽ ശക്തിപ്പെടുത്തേണ്ടതിന്റെ അനിവാര്യതയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. മതേതരത്വമുദ്രാവാക്യത്തിന് പ്രസക്തി നഷ്ടപ്പെട്ടെന്ന തിരിച്ചറിവാണോ യെച്ചൂരിയെക്കൊണ്ട് അങ്ങനെ ചെയ്യിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷത്തെക്കാൾ ബിജെപി
യുടെ വളർച്ചയാണ് സിപിഎമ്മിനെ ആകുലപ്പെടുത്തുന്നത്. പതാക വന്ദന ഗീതത്തിലെ നമോ നമസ്‌തേയും സമ്മേളന നഗരിയിലെ കൊടിമരത്തിന്റെ മാതൃകയുമൊക്കെ അടയാളപ്പെടുത്തുന്നത് ബിജെപി മുന്നോട്ട് വെക്കുന്ന രാഷ്‌ട്രീയത്തെ പ്രതിരോധിക്കുന്നതിനുളള ഗിമ്മിക്കുകളാണ്.

ന്യൂനപക്ഷ വർഗീയതയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് ഊന്നൽ നൽകുന്നത് ഹൈന്ദവ വോട്ടുകളിൽ കണ്ണും വെച്ചാണ്. എസ്ഡിപിഐയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും
പേരെടുത്ത് പറഞ്ഞ് വിമർശിക്കുന്നതിലൂടെ ദേശസ്‌നേഹികളായ മുസ്ലിങ്ങളെ പാർട്ടിക്ക് കീഴിൽ അണിനിരത്തുകയാണ് പദ്ധതി. പാർട്ടിയിൽ വിഭാഗീയതയില്ലെന്ന്
പറയുമ്പോഴും പ്രദേശികമായി ചില നേതാക്കൾ സ്വന്തം കേഡറുകളെ സൃഷ്ടിക്കുന്നത് പാർട്ടിയെ അലോസരപ്പെടുത്തുന്നുണ്ട്.

സംസ്ഥാന സമ്മേളനത്തിൽ ഇന്ന് പ്രവർത്തന റിപ്പോർട്ടിന്മേലുള്ള
ചർച്ച തുടരും. പാർട്ടിയിലെ വിഭാഗീയത അവസാനിച്ചിട്ടില്ലെന്ന് പരാമർശിക്കുന്ന
റിപ്പോർട്ടിൽ സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയ്‌ക്കാണ് ഊന്നൽ നൽകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അവതരിപ്പിച്ച കരട് വികസനരേഖയുടെ ഉള്ളടക്കത്തെക്കുറിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് മാധ്യമങ്ങളോട് വിശദീകരിക്കും.

പാർട്ടി സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൽ വർഗ ബഹുജന പ്രസ്ഥാനങ്ങളുടെ അടിത്തറ വിപുലപ്പെടുത്തി തുടർ ഭരണം ഉറപ്പിക്കുകയാണ് ലക്ഷ്യമെന്ന് അടിവരയിട്ട് പറയുന്നു. മറ്റ് പാർട്ടികളിൽ പെട്ടവരെയും കൂടുതൽ യുവാക്കളെയും സ്ത്രീകളെയും പ്രത്യേകിച്ച് ഹിന്ദുക്കളെയും പാർട്ടിയിലേക്ക് കൊണ്ടുവരും വിധം സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തണമെന്നും ചൂണ്ടിക്കാണിക്കുന്നു.

വിഭാഗീയത കൊടികുത്തി വാണ സമയത്ത് ഒരു പക്ഷത്തിന് നേതൃത്വം നൽകിയ വി എസ് അച്ചുതാനന്ദനെ ഈ സമ്മേളനത്തിൽ പൂർണ്ണമായി തമസ്‌കരിക്കുക വഴി പിണറായിയുടെ അപ്രമാദിത്വത്തെ ആരും ചോദ്യം ചെയ്യരുതെന്ന സന്ദേശം കൂടിയാണ് നൽകുന്നത്.

സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നതോടൊപ്പം കേരളത്തിൽ കൂടുതൽ സ്വകാര്യ മൂലധന നിക്ഷേപങ്ങൾ ആകർഷിക്കും വിധം വികസനത്തിലെ പാർട്ടി പരിപ്രേക്ഷ്യം ചിട്ടപ്പെടുത്തുകയാണ് ലക്ഷ്യം. ആവശ്യമെങ്കിൽ ഭൂപരിഷ്‌കരണ നിയമം പോലും ഉടച്ചുവാർക്കും. വിദ്യാഭ്യാസ ആരോഗ്യമേഖലകളിലും കൂടുതൽ സ്വകാര്യ പങ്കാളിത്തം പാർട്ടി താത്പര്യപ്പെടുന്നു. ചുരുക്കത്തിൽ ഉരുക്ക് ചട്ടക്കൂടുകൾ ഉപേക്ഷിച്ച് നയങ്ങളിൽ ഉദാരീകരണം ചേർത്ത് ബൂർഷാ താത്പര്യങ്ങളുടെ സംരക്ഷകരായി പാർട്ടി പരുവപ്പെടുന്നെന്ന് വ്യക്തം.

Tags: Pinarayi Vijayancpim keralasitaram yechuryCPM state Conference
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies