പബ്ലിക് വൈഫൈ ഊറ്റുന്നവർ ജാഗ്രതൈ; മുന്നറിയിപ്പുമായി കേരള പോലീസ്; ഓൺലൈൻ പണമിടപാടുകൾ നടത്തരുതെന്ന് നിർദേശം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പബ്ലിക് വൈഫൈ ഊറ്റുന്നവർ ജാഗ്രതൈ; മുന്നറിയിപ്പുമായി കേരള പോലീസ്; ഓൺലൈൻ പണമിടപാടുകൾ നടത്തരുതെന്ന് നിർദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2022, 11:19 pm IST
FacebookTwitterWhatsAppTelegram

പുതിയ മുന്നറിയിപ്പുമായി കേരള പോലീസ്. ഇത്തവണ വൈഫൈ ഉപയോഗത്തെക്കുറിച്ചാണ് പോലീസിന്റെ നിർദേശം..

പബ്ലിക്ക് വൈഫൈ കണ്ടാൽ ചാടിയെടുക്കുന്നവരാണ് മിക്കയാളുകളും. സിനിമ ഡൗൺലോഡ് ചെയ്യാൻ തുടങ്ങി വാട്‌സാപ്പിൽ ചാറ്റ് ചെയ്യാൻ വരെ പബ്ലിക്ക് വൈഫൈ ഉപയോഗിക്കാറുണ്ട്. ഓൺലൈൻ ഇടപാടുകൾ നടത്തുന്നവരും ചുരുക്കമല്ല. എന്നാൽ പബ്ലിക്ക് വൈഫൈ ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ നടത്തരുതെന്നാണ് കേരള പോലീസിന്റെ മുന്നറിയിപ്പ്..

മാളുകൾ, എയർപോർട്ടുകൾ, ഹോട്ടലുകൾ, സർവകലാശാലകൾ, മറ്റ് പൊതു സ്ഥലങ്ങളിൽ എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്ന വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ നടത്തരുത്. ഒരു വൈഫൈ നെറ്റ്‌വർക്കിലേക്ക് കണക്റ്റ് ചെയ്ത് വെബ്‌സൈറ്റുകളിലൂടെയോ മൊബൈൽ ആപ്പുകളിലൂടെയോ വിവരങ്ങൾ കൈമാറുമ്പോൾ മറ്റാരെങ്കിലും അവ കൈക്കലാക്കാൻ സാധ്യതയുണ്ടെന്നും കേരള പോലീസ് ഓർമ്മിപ്പിക്കുന്നു.

സൗജന്യമായി ലഭ്യമാകുന്ന ഹാക്കിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ളവർക്കും നിങ്ങളുടെ സെഷൻ ഹൈജാക്ക് ചെയ്യാനും നിങ്ങളെപ്പോലെ ലോഗിൻ ചെയ്യാനും കഴിയും. ഇത്തരത്തിൽ വ്യക്തിഗത വിവരങ്ങൾ, സ്വകാര്യ രേഖകൾ, കോൺടാക്റ്റുകൾ, കുടുംബ ഫോട്ടോകൾ, ലോഗിൻ ക്രെഡൻഷ്യലുകൾ എന്നിവ പോലും നഷ്ടപ്പെടാൻ ഇടയുണ്ടെന്നും കേരള പോലീസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അതിനാൽ പബ്ലിക്ക് വൈഫൈ കിട്ടിയാൽ ചാടിക്കയറി ഊറ്റിയെടുക്കുന്നവർ ജാഗ്രതൈ, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട..

Tags: Kerala Police
ShareTweetSendShare

More News from this section

പ്ലീഡർ നിയമന വിവാദം കടുക്കുന്നു; പരാതി അറിയിക്കാൻ സമയം തേടിയ KSU സംസ്ഥാന പ്രസിഡന്റിന് കൂടിക്കാഴ്ച നിഷേധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ, കോൺഗ്രസിൽ ഭിന്നത രൂക്ഷം

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

Latest News

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies