ന്യൂഡൽഹി : യുക്രെയ്നിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ പൗരന്മാരെ വിമാനമാർഗം എത്തിക്കാനുള്ള ദൗത്യം ഓപ്പറേഷൻ ഗംഗ ഇന്ത്യ ഊർജിതമാക്കിയിട്ടുണ്ട്. ഇതിനായി 4 കേന്ദ്രമന്ത്രിമാരെ പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്നിന്റെ അയൽരാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ട്.
ഇതിൽ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ബുധനാഴ്ച ഓപ്പറേഷൻ ഗംഗയുടെ കീഴിൽ ഒരു വിമാനത്തിൽ വന്ന കാലിന് പരിക്കേറ്റ വിദ്യാർത്ഥിനിയെ പരിചരിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായിരിക്കുകയാണ് .റൊമാനിയയിലെ ബുക്കാറെസ്റ്റിലുള്ള ഹെൻറി കോണ്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ സിന്ധ്യ ബുധനാഴ്ച ഇന്ത്യൻ വിദ്യാർത്ഥികളുമായി സംവദിച്ചു. ഇതിനിടയിലാണ് കാലിന്റെ ലിഗ്മെന്റിന് പരിക്കേറ്റ സൃഷ്ടിയെന്ന വിദ്യാർത്ഥിനിയെ സിന്ധ്യ കണ്ടത് .
തുടർന്ന് ജ്യോതിരാദിത്യ സിന്ധ്യ തന്നെ സൃഷ്ടിയെ കൈയിൽ പിടിച്ച് നടത്തിച്ച് ബിസിനസ് ക്ലാസിൽ ഇരുത്തി . സൃഷ്ടിയ്ക്ക് പൂർണ പരിചരണം നൽകണമെന്ന് കേന്ദ്രമന്ത്രി സൃഷ്ടിയുടെ സുഹൃത്തുക്കളോടും, വിമാനത്തിലെ ജീവനക്കാരോടും നിർദേശിക്കുകയും ചെയ്തു .
റൊമാനിയൻ അതിർത്തികളിൽ കുടുങ്ങിക്കിടക്കുന്നവർക്കും, അതിർത്തികളിലേയ്ക്ക് വരുന്നവർക്കും ഇനി മുതൽ റൊമാനിയയിലെ വിമാനത്താവളത്തിലേക്ക് നേരിട്ട് എത്താൻ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments