മൊഹാലിയിൽ എല്ലാ കണ്ണുകളും വിരാടിലേക്ക്; 100ാം ടെസ്റ്റിൽ താരമാകാൻ കിങ് കോഹ്‌ലി
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മൊഹാലിയിൽ എല്ലാ കണ്ണുകളും വിരാടിലേക്ക്; 100ാം ടെസ്റ്റിൽ താരമാകാൻ കിങ് കോഹ്‌ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2022, 02:00 pm IST
Facebook
Twitter
WhatsAppTelegram

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ശ്രദ്ധാകേന്ദ്രം ഇന്ത്യയുടെ മുൻ നായകൻ
കോഹ്ലിയാണ്. മൊഹാലിയിൽ എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത് സൂപ്പർ താരത്തിന്റെ പ്രകടനമാണ്. കോഹ്ലിയുടെ 100ാമതെ ടെസ്റ്റാണ് ശ്രീലങ്കയ്‌ക്കെതിരെ അരങ്ങേറുന്നത്. തന്റെ നൂറാമത്തെ ടെസ്റ്റിൽ ആരാധകർക്കായി കോഹ്‌ലി കാത്തുവച്ചിരിക്കുന്നത് എന്താണെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. രോഹിത്ശർമ്മ ടെസ്റ്റ് ക്യാപ്റ്റൻ ആകുന്ന ആദ്യ പരമ്പരയെന്ന പ്രത്യേകതയും ഇന്ത്യ-ശ്രീലങ്ക മത്സരത്തിനുണ്ട്.

മാർച്ച് 4 മുതൽ മാർച്ച് 8 വരെ മൊഹാലിയിൽ നടക്കുന്ന ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിൽ കോഹ്ലി ലോക ക്രിക്കറ്റിൽ പുതിയ നാഴികക്കല്ല് പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെസ്റ്റുകളുടെ എണ്ണത്തിൽ സെഞ്ച്വറി തികയ്‌ക്കാനാവുന്നത് ക്രിക്കറ്റ് താരങ്ങളെ സംബന്ധിച്ചെടുത്തോളം അഭിമാന മുഹൂർത്തമാണ്. ഈ റെക്കോർഡോടെ ഈ നേട്ടം കൈവരിക്കുന്ന 12ാമത്തെ ഇന്ത്യൻ താരമാകും കോഹ്‌ലി. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വിവിഎസ് ലക്ഷ്മൺ, അനിൽ കുംബ്ലെ, സൗരവ് ഗാംഗുലി എന്നിവർ തങ്ങളുടെ കരിയറിൽ 100 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ചുരുക്കം ചില ഇന്ത്യൻ കളിക്കാരിൽ ഉൾപ്പെടുന്നു.

ഏറ്റവും കൂടുതൽ അന്താരാഷ്‌ട്ര സെഞ്ച്വറികൾ നേടുന്ന രണ്ടാമത്തെ കളിക്കാരനായി ചരിത്രം സൃഷ്ടിക്കാൻ കോഹ്ലിക്ക് മറ്റൊരു അവസരം കൂടി ലഭിക്കും. നിലവിൽ കോഹ്ലിയുടെ പേരിൽ 70 അന്താരാഷ്‌ട്ര സെഞ്ചുറികളുണ്ട്, രണ്ടാം റാങ്കിലുള്ള താരത്തേക്കാൾ ഒന്ന് കുറവാണ്. ആദ്യ ടെസ്റ്റിൽ ശ്രീലങ്കയ്‌ക്കെതിരെ ഒരു സെഞ്ച്വറി നേടിയാൽ, ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ കളിക്കാരനായി കോഹ്ലി ഇതിഹാസതാരം റിക്കി പോണ്ടിംഗിനെ മറികടക്കും. 100 സെഞ്ചുറികൾ തന്റെ പേരിലാക്കിയ സച്ചിൻ ടെണ്ടുൽക്കറിന് പിന്നിൽ കോഹ്ലി രണ്ടാമതാകും.

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ 38 റൺസ് കൂടി നേടിയാൽ ടെസ്റ്റ് ക്രിക്കറ്റിൽ 8000 റൺസ് തികയ്‌ക്കുന്ന ആറാമത്തെ ഇന്ത്യൻ ബാറ്ററായി കോഹ്‌ലി മാറും. ആദ്യ ടെസ്റ്റിൽ ഈ നേട്ടം കൈവരിച്ചാൽ സുനിൽ ഗവാസ്‌കർ, സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വിവിഎസ് ലക്ഷ്മൺ, വീരേന്ദർ സെവാഗ് തുടങ്ങിയവരുടെ പട്ടികയിൽ കോഹ്‌ലിയും ഉൾപ്പെടും.

മൊഹാലിയിൽ 61 റൺസ് കൂടി നേടിയാൽ, ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്ററായി കോഹ്ലി മാറും. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെയാണ് കോഹ്ലി പട്ടികയിൽ മറികടക്കുക. ദ്വീപ് രാഷ്‌ട്രത്തിനെതിരെ 25 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 1995 റൺസുമായി സച്ചിൻ ടെണ്ടുൽക്കർ നിലവിൽ ഒന്നാമതാണ്.

ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടുന്ന പരമ്പരയിൽ ആകെ രണ്ട് മത്സരങ്ങളാണുളളത്. കഴിഞ്ഞ മാസം അവസാനം ഇതേ ടീമിനെതിരെ കളിച്ച മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. ടെസ്റ്റിലും ജയിച്ച് പരമ്പര തൂത്തുവാരാനുളള തയ്യാറെടുപ്പിലാണ് ഇന്ത്യ.

Tags: VIRAT KOHLIcricket testIndia vs Sri Lankamohali
Share
Tweet
SendShare

More News from this section

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies