ടാറ്റൂ സ്റ്റുഡിയോയിലെ ലൈംഗികാതിക്രമം: ആരോപണങ്ങൾ ശരിയാണ്, പലതും താൻ നേരിട്ട് കണ്ടിട്ടുണ്ടെന്ന് മുൻസഹപ്രവർത്തകൻ, സ്റ്റുഡിയോയുടെ പ്രവർത്തനം നിർത്തിവെച്ചു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ടാറ്റൂ സ്റ്റുഡിയോയിലെ ലൈംഗികാതിക്രമം: ആരോപണങ്ങൾ ശരിയാണ്, പലതും താൻ നേരിട്ട് കണ്ടിട്ടുണ്ടെന്ന് മുൻസഹപ്രവർത്തകൻ, സ്റ്റുഡിയോയുടെ പ്രവർത്തനം നിർത്തിവെച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2022, 09:35 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന സുജീഷ് പലരോടും മോശമായി പെരുമാറുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്ന് മുൻ സഹപ്രവർത്തകൻ. സ്റ്റുഡിയോയിൽ വരുന്ന പലരോടും ഇക്കാര്യത്തിൽ താൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് സഹപ്രവർത്തകൻ പറയുന്നു. ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത പല കാര്യങ്ങളും സ്റ്റുഡിയോയിൽ വെച്ച് നടന്നിട്ടുണ്ട്. സുജീഷിന് തക്ക ശിക്ഷ ലഭിക്കണമെന്നും ഒരു ആർട്ടിനെ സ്‌നേഹിക്കുന്ന ആളെന്ന നിലയിൽ ഒരിക്കലും ക്ഷമിക്കാൻ കഴിയാത്ത ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ സുജീഷിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും സഹപ്രവർത്തകൻ പറയുന്നു. ഒരു കസ്റ്റമർ വന്നാൽ അതിപ്പോൾ കപ്പിൾ ആണെങ്കിൽ കൂടി ടാറ്റു ചെയ്യേണ്ടത് സ്ത്രീക്കാണെങ്കിൽ അവരെ മാത്രം അകത്തേയ്‌ക്ക് കൂട്ടിക്കൊണ്ട് പോവുകയാണ് ചെയ്യുന്നത്. കൂടെ വന്ന ആളുകളെ ക്യാബിന്റെ പുറത്ത് നിർത്തും. കുറച്ച് നേരം മാത്രം എടുത്ത് ചെയ്യേണ്ട ടാറ്റൂ ആണെങ്കിൽ കൂടി രണ്ട് മൂന്ന് മണിക്കൂർ സമയമെടുത്താണ് ചെയ്ത് തീർക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ലൈംഗികാതിക്രമം സംബന്ധിച്ച് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. കൊച്ചിയിലെ ഇൻക്‌ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയ്‌ക്ക് നേരെ യുവതി സോഷ്യൽ മീഡിയയിലൂടെ ആണ് രംഗത്തെത്തിയത്. ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേർത്ത് നിർത്തി ആർട്ടിസ്റ്റ് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ആർട്ടിസ്റ്റിന്റെ ഇൻസ്റ്റഗ്രാം ഐഡിയും പേരും അടക്കം പങ്കുവെച്ചാണ് യുവതി ആരോപണവുമായി രംഗത്തെത്തിയത്.

സെലിബ്രറ്റികളടക്കം നിരവധി പ്രമുഖർ കാക്കനാട്ടെ ടാറ്റൂ സ്റ്റുഡിയോയിൽ പോയി ടാറ്റു ചെയ്യുന്നത് കണ്ടാണ് ടാറ്റു ചെയ്യാൻ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു. ഇതിനുശേഷം സമാന അനുഭവം ഉണ്ടായെന്ന് പറഞ്ഞ് നിരവധി ആളുകൾ കാക്കനാട്ടെ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ രംഗത്തെത്തി. ഇതോടെ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കൂടുതൽ പേർ രംഗത്തെത്തിയതോടെ സ്റ്റുഡിയോയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു.

 

 

Tags: Kochimeetooinkfectedtatoo studio
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies