സഹോദരികളായ മൂന്ന് പേരെ ഒരേ ദിവസം വിവാഹം ചെയ്ത് യുവാവ്. കോംഗോ റിപ്പബ്ലിക്കിലെ ലുവിസോ എന്ന യുവാവാണ് കല്യാണം കഴിച്ച് ലോക ശ്രദ്ധ നേടിയിരിക്കുന്നത്. ഒരേ സമയത്ത് ജനിച്ച മൂന്ന് സഹോദരിമാരിൽ ഒരാളുമായി ലുവിസോ പ്രണയത്തിലായിരുന്നു. എന്നാൽ തങ്ങൾക്ക് പിരിയാനാകില്ലെന്നും തങ്ങളെ കൂടി വിവാഹം കഴിക്കണമെന്നുമുള്ള മറ്റ് രണ്ട് പേരുടെ ആവശ്യം ലുവിസോ സമ്മതിക്കുകയായിരുന്നു.
കോംഗോയുടെ സൗത്ത് കിവുവിൽ സ്ഥിതി ചെയ്യുന്ന കലെഹെയിൽ വെച്ചാണ് വിവാഹം നടന്നത്. ഒന്നിലധികം ജീവിത പങ്കാളികൾ ഉണ്ടാകുന്നത് ഇവിടെ നിയമവിധേയമാണ്. ജനിച്ചപ്പോൾ മുതൽ ഒരിമിച്ചുള്ള തങ്ങൾക്ക് ഇനി അങ്ങോട്ടും പിരിയേണ്ടി വരില്ലല്ലോ എന്ന ആശ്വാസത്തിലാണ് മൂന്ന് സഹോദരിമാരും. അതേസമയം ലുവിസോയുടെ കുടുംബം ഈ വിവാഹത്തിന് എതിർത്തു.
ലുവിസോയുടെ കുടുംബത്തിലെ ആരും തന്നെ വിവാഹത്തിൽ പങ്കെടുത്തില്ല. തനിക്ക് ഇതിൽ ദുഃഖമില്ലെന്നും മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്ന് ഓർത്ത് ആശങ്കപ്പെടാറില്ലെന്നും ലുവിസോ പറഞ്ഞു. കിവുവിലാണ് ഇവരുടെ സ്വദേശം. ലുവിസോയുടേയും സഹോദരങ്ങളുടേയും ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ഇവർക്ക് ആശംസകൾ നേർന്ന് എത്തിയത്.
Comments