'തേൻകെണിയിൽ അലിഞ്ഞ് ജീവിതമില്ലാതാക്കരുത്'; അപരിചിതരുടെ വീഡിയോ കോൾ വരുമ്പോൾ ജാഗ്രതൈ; ഹണിട്രാപ്പ് മുന്നറിയിപ്പുമായി കേരള പോലീസ്
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘തേൻകെണിയിൽ അലിഞ്ഞ് ജീവിതമില്ലാതാക്കരുത്’; അപരിചിതരുടെ വീഡിയോ കോൾ വരുമ്പോൾ ജാഗ്രതൈ; ഹണിട്രാപ്പ് മുന്നറിയിപ്പുമായി കേരള പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2022, 10:34 pm IST
FacebookTwitterWhatsAppTelegram

ഹണിട്രാപ്പിൽ കുടുങ്ങി ജീവിതം നഷ്ടപ്പെട്ട നിരവധി പേരുടെ ദുരനുഭവങ്ങൾക്ക് കേരളം സാക്ഷിയാകാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. എത്ര തവണ ജാഗ്രത നിർദേശം ലഭിച്ചാലും വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യമാണ് ഹണിട്രാപ്പ്. വലയിൽ കുടുങ്ങുന്നവരും കുടുക്കുന്നവരും ഇപ്പോഴും സുലഭമായ സാഹചര്യത്തിൽ മുന്നറിയിപ്പുമായി എത്തുകയാണ് കേരള പോലീസ്.

അപരിചിതരിൽ നിന്നും വീഡിയോ കോൾ വരുമ്പോൾ ജാഗ്രത പാലിക്കണമെന്നാണ് പോലീസിന്റെ നിർദേശം. വാട്‌സാപ്പ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ ഏറിവരുകയാണ്. മൊബൈൽ ഫോണിലേക്ക് വരുന്ന വീഡിയോ കോൾ അറ്റൻഡ് ചെയ്താൽ മറുവശത്ത് അശ്ളീല ദൃശ്യം പ്രത്യക്ഷപ്പെടുകയും, വിൻഡോ സ്‌ക്രീനിൽ ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം ഉൾപ്പെടെ റെക്കോർഡ് ചെയ്‌തെടുക്കുകയും ചെയ്യും. ശേഷം പണം ആവശ്യപ്പെടും. നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തും.

സമൂഹ മാദ്ധ്യമങ്ങളിലും യൂട്യൂബിലും വീഡിയോ പോസ്റ്റ് ചെയ്യുമെന്നും അല്ലെങ്കിൽ പണം വേണമെന്നുമാകും ആവശ്യം. ചിലർ മാനഹാനി ഭയന്ന് പണം അയച്ചു നൽകും. എന്നാൽ ഇത്തരം തട്ടിപ്പ് സംഘങ്ങൾ കൂടുതൽ പണം ആവശ്യപ്പെട്ട് വീണ്ടും ഭീഷണിപ്പെടുത്തും. ലിങ്ക് പരസ്യമാക്കുമെന്ന് പറയുന്നതോടെ ഭൂരിഭാഗം പേരും തട്ടിപ്പുകാർക്ക് വഴങ്ങുന്നതാണ് പതിവ്. ഫേസ്ബുക്ക് പോലുള്ള മാദ്ധ്യമങ്ങളിലൂടെ നമ്മുടെ പൂർണ വിവരങ്ങൾ നേരത്തെ തന്നെ ഇവർ കൈവശപ്പെടുത്തിയിട്ടുണ്ടാകും. അതിനാൽ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ, നമ്മുടെ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ലെന്നർത്ഥം. അതിനാൽ ഏവരും സൂക്ഷിക്കണമെന്നും അപരിചിതരുടെ വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ ഇത്തരം കെണിയെക്കുറിച്ച് ഓർക്കണമെന്നും കേരള പോലീസ് മുന്നറിയിപ്പ് നൽകി.

Tags: Kerala Policehoney trap
ShareTweetSendShare

More News from this section

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

പ്ലീഡർ നിയമന വിവാദം കടുക്കുന്നു; പരാതി അറിയിക്കാൻ സമയം തേടിയ KSU സംസ്ഥാന പ്രസിഡന്റിന് കൂടിക്കാഴ്ച നിഷേധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ, കോൺഗ്രസിൽ ഭിന്നത രൂക്ഷം

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

Latest News

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies