ഗുവാഹത്തി : ജിഹാദി സംഘടനയുമായി അടുത്ത ബന്ധം പുലർത്തിയ ബംഗ്ലാദേശി ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. അൽ ഖ്വായ്ദയുമായി ചേർന്ന് പ്രവർത്തിക്കുന്ന സംഘടനകളുമായാണ് ഇവർ അടുത്ത ബന്ധം പുലർത്തിയത്. അസമിലെ ബർപേട്ട ജില്ലയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്ന് ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഭാസ്കർ ജ്യോതി മഹന്ത അറിയിച്ചു.
സ്പെഷ്യൽ ബ്രാഞ്ച് പങ്കുവെച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബർപേട്ട പോലീസ് ഇവരെ പിടികൂടിയത്. ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് സുമൻ എന്ന സൈഫുൾ ഇസ്ലാമാണ് മുഖ്യ സൂത്രധാരൻ. ബർപേട്ടയിൽ ജിഹാദി പ്രവർത്തനങ്ങൾ നടത്തി അൽ ഖ്വായ്ദയുടെ താവളമാക്കി മാറ്റാനാണ് ഇവർ ലക്ഷ്യമിട്ടിരുന്നത് എന്ന് പോലീസ് പറഞ്ഞു.
ഭീകരരിൽ നിന്നും നിരവധി രേഖകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments