'ഷെയ്ൻ വോൺ കടുത്ത മദ്യപാനി, ലഹരിക്കടിമ..' ആരോപണങ്ങൾ തള്ളി മാനേജർ; മരിക്കുന്നതിന് മുമ്പ് മദ്യപിച്ചിരുന്നില്ല; ഫിറ്റ്‌നസിലായിരുന്നു ശ്രദ്ധയെന്നും വെളിപ്പെടുത്തൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘ഷെയ്ൻ വോൺ കടുത്ത മദ്യപാനി, ലഹരിക്കടിമ..’ ആരോപണങ്ങൾ തള്ളി മാനേജർ; മരിക്കുന്നതിന് മുമ്പ് മദ്യപിച്ചിരുന്നില്ല; ഫിറ്റ്‌നസിലായിരുന്നു ശ്രദ്ധയെന്നും വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2022, 09:24 pm IST
FacebookTwitterWhatsAppTelegram

ഓസ്ട്രേലിയൻ ഇതിഹാസ ക്രിക്കറ്റ് താരം ഷെയ്ൻ വോൺ കടുത്ത മദ്യപാനിയാണെന്ന പരാമർശത്തെ തള്ളി മാനേജർ ജെയിംസ് എർസ്‌കിൻ. ഷെയ്ൻ വോൺ മുഴുകുടിയനല്ല.. എന്നാൽ വലിയൊരു മദ്യപാനിയാണെന്ന് എല്ലാവരും കരുതുന്നു. പക്ഷേ അങ്ങനെയല്ല.. അദ്ദേഹത്തിന് ഒരിക്കൽ ഞാനൊരു വൈൻ കൊടുത്തു. പത്ത് വർഷത്തിനപ്പുറവും ആ വൈൻ അവിടെത്തന്നെയുണ്ട്.. അവൻ മദ്യപിക്കില്ല.. മയക്കുമരുന്ന് ഉപയോഗിക്കാറില്ല.. ലഹരിവസ്തുക്കളെ അദ്ദേഹം വെറുത്തിരുന്നുവെന്നും മാനേജർ ജെയിംസ് എർസ്‌കിൻ പ്രതികരിച്ചു.

ഹൃദയാഘാതം മൂലമാണ് താരത്തിന് അന്ത്യം സംഭവിച്ചത്. എന്നാൽ തായ്‌ലാൻഡിൽ വെച്ച് മരണം സ്ഥിരീകരിക്കുന്നതിന് മുമ്പ് അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടിരുന്നു. ഇക്കാര്യം പുറത്തുവന്നതോടെ ഷെയ്ൻ വോണിനെതിരായ ആരോപണങ്ങൾക്ക് ശക്തിപ്രാപിച്ചു. എന്നാൽ വോൺ ഡയറ്റിങ്ങിലായിരുന്നുവെന്നും ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും മാനേജർ വ്യക്തമാക്കി. ശരീരഭാരം കുറയ്‌ക്കാൻ പ്രയത്‌നിച്ചിരുന്ന വോൺ മദ്യപിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദീർഘകാലമായി വോണിന്റെ മാനേജറാണ് ജെയിംസ് എർസ്‌കിൻ. ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച സ്പിന്നറെന്ന ഖ്യാതി സ്വന്തമാക്കിയ ഷെയ്ൻ വോണിന് വിവാദങ്ങളും കൂടപ്പിറപ്പായിരുന്നു. വോൺ മദ്യപാനിയാണെന്നും മയക്കുമരുന്നിന് അടിമയാണെന്നുമുള്ള വാദങ്ങൾ പലപ്പോഴായി ഉയർന്നിട്ടുണ്ട്. മരണാനന്തരവും ഇത്തരം ആരോപണങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിൽ എല്ലാം തെറ്റായ ആരോപണങ്ങളാണെന്നാണ് മാനേജർ ജെയിംസ് എർസ്‌കിന്റെ പ്രതികരണം.

 

Tags: Australian cricketerSHANE WARNEShane Warne Death
ShareTweetSendShare

More News from this section

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies