20 ഇഞ്ച് ചുറ്റളവുള്ള കൈത്തണ്ട; ജീവിതം മാറ്റി മറിച്ച കൈകൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

20 ഇഞ്ച് ചുറ്റളവുള്ള കൈത്തണ്ട; ജീവിതം മാറ്റി മറിച്ച കൈകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2022, 06:06 pm IST
FacebookTwitterWhatsAppTelegram

നിങ്ങളുടെ കൈത്തണ്ടയുടെ ചുറ്റളവ് എത്രയാണ്.. അളന്ന് നോക്കുന്നതിന് മുമ്പ് ഇതൊന്നു കേട്ടോളൂ.. പാവങ്ങളുടെ പോപ്പോയ് ആയ ഡെഫ് ഡാബെയുടെ കൈത്തണ്ടയുടെ ചുറ്റളവ് 20 ഇഞ്ചാണ്.. അതെ, സാധാരണയിൽ കവിഞ്ഞ വലിപ്പമാണ് ജെഫിന്റെ കൈകളുടെ പ്രത്യേകത. ജെഫിന്റെ വെഡ്ഡിംഗ് റിംഗിന്റെ വലിപ്പം എത്രയാണെന്നറിയാമോ.. അഞ്ച് ഇഞ്ച് ചുറ്റളവിലുള്ള മോതിരമാണ് ജെഫ് അണിഞ്ഞിരിക്കുന്നത്..

യുഎസിലെ മിന്നെസോട്ട സ്വദേശിയാണ് ജെഫ്. കുഞ്ഞുനാൾ മുതലെ കൈകൾ അൽപം വെറൈറ്റി ആതുകൊണ്ട് തന്റെ കൈകൾ കാണിച്ച് കാഴ്ചക്കാരെ എപ്പോഴും അമ്പരപ്പിക്കാറുണ്ട് അദ്ദേഹം. വലിയ കൈപ്പത്തിയും കൈത്തണ്ടയും ഒക്കെ ആയതുകൊണ്ട് തന്നെ എല്ലാവരും അദ്ദേഹത്തെ ശ്രദ്ധിക്കും. ചിലർ കൗതുകത്തോടെ നോക്കുന്നതെങ്കിൽ മറ്റ് ചിലർ പേടിയോടെ.. എന്തൊക്കെയായാലും ജെഫിന്റെ കൈകൾ അസാധാരണമായതിനാൽ കുട്ടിക്കാലം തൊട്ടേ ജെഫിനൊരു ഹോബിയുണ്ട്, പഞ്ചഗുസ്തി മത്സരം..

സ്‌കൂളിൽ പഠിക്കുമ്പോഴാണ് ജെഫ് ആദ്യമായി പഞ്ച് പിടിക്കാൻ ശ്രമിക്കുന്നത്. അന്ന് കൂടെയുള്ള കൂട്ടുക്കാരെയെല്ലാം ജെഫ് തോൽപ്പിച്ചു.. അത് കഴിഞ്ഞപ്പോൾ കുഞ്ഞുജെഫിന്റെ കളി മുതിർന്നവരോടായി.. അവരെയും ജെഫ് തോൽപ്പിച്ചു.. ഇതോടെയാണ് ജെഫിന് പോപ്പോയ് എന്ന ചെല്ലപ്പേര് ആദ്യമായി കിട്ടുന്നത്.. അവിടന്നങ്ങോട്ട് എല്ലാ ടൂർണമെന്റുകളിലും സ്ഥിരം സാന്നിധ്യവും ജേതാവുമായിരുന്നു ജെഫ്..

പക്ഷേ, ഇതിനിടെ കാലം കാത്ത് വെച്ചൊരു പരിക്ക് ജെഫിന് കിട്ടി. തന്റെ ഐഡിന്റിറ്റിയായി മാറിയ കൈകൾക്കായിരുന്നു പരിക്കേറ്റത്.. അതും വലതു കൈയ്‌ക്ക്.. ഇതോടെ ജെഫിന്റെ പഞ്ച് പിടുത്തം അവസാനിച്ചു.. ടൂർണമെന്റില്ല, മത്സരങ്ങളില്ല.. ഒന്നുമില്ല.. എന്നാൽ 2012 ആയപ്പോഴേക്കും ജെഫ് തിരിച്ചുവന്നു.. തന്റെ ഇടതുകൈ ഉപയോഗിച്ച് പഞ്ചഗുസ്തി മത്സരങ്ങളിൽ പങ്കെടുത്തു.. മത്സരങ്ങളിൽ സജീവമായ ജെഫ് ദേശീയ കിരീടങ്ങൾ വരെ നേടി. അമേരിക്കയിലെ തന്നെ പേരും പ്രശസ്തിയും നേടിയ പഞ്ചഗുസ്തി താരമായി മാറി..

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഒന്നും തന്നെ ജന്മദിനം വെളിപ്പെടുത്താൻ ജെഫ് തയ്യാറായിട്ടില്ല.. എങ്കിലും 1963ൽ മെന്നസോട്ടൊയിലെ സ്‌റ്റേസിയിലാണ് ജെഫ് ജനിച്ചതെന്ന് പല മാദ്ധ്യമ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നുണ്ട്.. 2021 പൂർത്തിയായപ്പോൾ ജെഫിന് 58 വയസും പിന്നിട്ടു..

5 അടി 9 ഇഞ്ചാണ് ജെഫിന്റെ ഉയരം, 113 കിലോ ഭാരവുമുണ്ട്.. കൈകൾക്ക് തന്നെ വേണ്ടി വരും പകുതി ഭാരമെന്ന് പലരും ജെഫിന്റെ കളിയാക്കാറുണ്ട് താനും.. ജെഫിന് ആനിമേറ്റഡ് കഥാപാത്രമായ റെക്ക് ഇറ്റ് റാൽഫുമായി സാമ്യമുണ്ടെന്നും സോഷ്യൽ മീഡിയയിൽ പലരും വിശേഷിപ്പിക്കാറുണ്ട്..

പലപ്പോഴും ജെഫിനെ തുറിച്ച് നോക്കുന്നവരോട് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയാണ്.. താൻ മറ്റുള്ളവരെ പോലെ തന്നെയാണ്.. മറ്റുള്ളവർ ചെയ്യുന്നതെല്ലാം തന്റെ കൈകൾ കൊണ്ട് സാധിക്കാറുമുണ്ട്.. എന്നാൽ ജെഫ് നേരിടുന്ന പ്രശ്‌നം ഒരേയൊരു മേഖലയിലാണ്.. കൈകളുടെ വലിപ്പത്തിന് അനുസരിച്ച്, ഇഷ്ടപ്പെട്ട ഗ്ലൗസുകൾ ജെഫിന് കിട്ടാറില്ല.. ഈയൊരൊറ്റ പരാതി മാത്രമേ ജെഫ് ഇതുവരെ ഉന്നയിച്ചിട്ടുള്ളൂ..

ജെഫിന് എന്തെങ്കിലും അസുഖമുള്ളത് കൊണ്ടാണോ കൈകൾ ഇത്തരത്തിൽ ആയതെന്ന സംശയം പലർക്കുമുണ്ട്.. എന്നാൽ ജെഫിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പരിശോധനകളിൽ കണ്ടെത്തിയതാണ്..

 

Tags: Jeff Dabe
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies