റാമല്ല: പാലസ്തീനിലെ ഇന്ത്യൻ അംബാസഡർ മരിച്ച നിലയിൽ. മുകുൾ ആര്യയെയാണ് റാമല്ലയിലെ എംബസി ആസ്ഥാനത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പാലസ്തീൻ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.
Deeply shocked to learn about the passing away of India’s Representative at Ramallah, Shri Mukul Arya.
He was a bright and talented officer with so much before him. My heart goes out to his family and loved ones.
Om Shanti.— Dr. S. Jaishankar (@DrSJaishankar) March 6, 2022
മരണകാരണം ഇനിയും വ്യക്തമല്ല. ഇത് സംബന്ധിച്ച് കൂടുതൽ വിവരം പാലസ്തീനിലെ ഇന്ത്യൻ എംബസി പുറത്തുവിട്ടിട്ടില്ല. അംബാസഡറിന്റെ മരണത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ് ജയശങ്കർ അനുശോചിച്ചു.
‘റാമല്ലയിലെ ഇന്ത്യൻ പ്രതിനിധി മുകുൾ ആര്യയുടെ വിയോഗത്തെക്കുറിച്ച് അറിഞ്ഞപ്പോൾ അതീവ ദുഖിതനായി. വളരെയേറെ കഴിവുകളുള്ള മിടുക്കനായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. മുകുൾ ആര്യയുടെ കുടുംബത്തിന്റെ ദുഖത്തിൽ ഞാനും പങ്കുചേരുന്നു. ഓം ശാന്തി’ എന്നാണ് എസ് ജയശങ്കർ ട്വിറ്ററിൽ കുറിച്ചത്.
Comments