ഉടമ മരിച്ചതോടെ തത്ത 'ഡിപ്രഷനിൽ': വായതുറന്നാൽ ചീത്തവിളിയെന്ന് പുതിയ ഉടമ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഉടമ മരിച്ചതോടെ തത്ത ‘ഡിപ്രഷനിൽ’: വായതുറന്നാൽ ചീത്തവിളിയെന്ന് പുതിയ ഉടമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2022, 09:58 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: പലതരത്തിലുള്ള സംഭവങ്ങളാണ് സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും വൈറലാകുന്നത്. ഇപ്പോൾ യുകെയിൽ നിന്നുള്ള ഒരു തത്തയാണ് വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. ഉടമയുടെ മരണത്തെ തുടർന്ന് ഈ തത്ത ഡിപ്രഷനിലാണ്. ആഫ്രിക്കൻ ഗ്രേ വിഭാഗത്തിലുള്ള ഒൻപത് വയസ്സുള്ള തത്തയ്‌ക്കാണ് വിഷാദരോഗം പിടിപെട്ടതായി ഉടമ പറയുന്നത്.

യുകെയിലെ സൗത്ത് വെയിൽസിലെ റേച്ചൽ ലെതറിന്റെ വീട്ടിലാണ് ജെസി എന്ന തത്തയുള്ളത്. തൂവലുകൾ സ്വയം കൊത്തിപ്പറിക്കുന്നതും വെറുതെ സംസാരിക്കുന്നതും തത്ത പതിവാക്കിയിരിക്കുകയാണെന്ന് റേച്ചൽ പറയുന്നു. ഏതെങ്കിലും ത്വക്ക് രോഗം പിടിപെട്ടത് മൂലമാകും തൂവലുകൾ സ്വയം നശിപ്പിക്കുന്നതെന്നാണ് ഉടമ ആദ്യം കരുതിയത്. എന്നാൽ തത്തയെ നിരീക്ഷിച്ചപ്പോൾ അതിന്റെ പെരുമാറ്റത്തിന് എന്തോ മാറ്റമുണ്ടെന്ന് റേച്ചലിന് മനസിലായി.

തുടർന്ന് തത്തയെ ഹെൽത്ത് ആനിമൽ സെന്ററിൽ പ്രവേശിപ്പിക്കുകയും പരിശോധിക്കുകയുമായിരുന്നു. നന്നായി സംസാരിക്കുകയും ശബ്ദമുണ്ടാക്കുകയും തമാശകൾ പറയുകയും ചെയ്യുന്ന ജെസി ഇപ്പോൾ ഗുഡ്‌ബൈ എന്ന വാക്കല്ലാതെ മറ്റൊന്നും ഉച്ചരിക്കാൻ തയ്യാറല്ല. എല്ലാവരോടും മോശം രീതിയിലാണ് പെരുമാറുന്നത്. വിഷാദാവസ്ഥയിലുള്ളവരെ പോലെയാണ് തത്തയുടെ രീതികളെന്നും ചീത്ത പറയുന്നത് പതിവാക്കിയെന്നും റേച്ചൽ പറഞ്ഞു.

ഉടമയുടെ മരണം താങ്ങാനാകാതെ വന്നതിനാലാകാം തത്ത മോശം രീതിയിൽ പെരുമാറുന്നതെന്ന് ഹെൽത്ത് ആനിമൽ സെന്ററിലെ അധികൃതർ പറഞ്ഞു. പഴയ ഉടമയെ പോലെ സ്‌നേഹിക്കുകയും പെരുമാറുകയും ചെയ്താൽ തത്ത വളരെ വേഗം പഴയസ്ഥിതിയിലെത്തുമെന്നും അധികൃതർ വ്യക്തമാക്കി. വളരെ വേഗം ജെസിയെ സാധാരണ ഗതിയിലേക്ക് കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് റേച്ചൽ.

Tags: Depression
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies