രാജ്യത്തെ സുരക്ഷിതമായി നിലനിർത്തുന്നതിൽ സുരക്ഷാ സേനയിലെ നായകളും വലിയ പങ്ക് വഹിക്കാറുണ്ട്. സ്വന്തം ജീവൻ പോലും അപകടത്തിലാക്കിക്കൊണ്ടാണ് അവർ പ്രവർത്തിക്കുന്നത്. ഇപ്പോഴിതാ ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡിലെ സിംബ എന്ന ലാബ്രഡോർ ഇനത്തിൽപ്പെട്ട നായ മരണപ്പെട്ടിരിക്കുകയാണ്. മുംബൈ ബോംബ് സ്‌ക്വാഡിലാണ് സിംബയും സേവനം അനുഷ്ടിച്ചിരുന്നത്.
അജ്ഞാത രോഗം പിടിപെട്ടതാണ് സിംബയുടെ വിയോഗത്തിന്റെ കാരണം.ബോംബ് കണ്ടെത്തുകയായിരുന്നു സിംബയുടെ ജോലി. സിംബയുടെ സേവനത്തിന് അർഹമായ രീതിയിൽ യാത്രയയപ്പ് നൽകിയാണ് ബോംബ് സ്‌ക്വാഡിലെ ജീവനക്കാർ യാത്രയാക്കിയത്. മുംബൈയിലെ പരേലിയിലുള്ള വെറ്റിനറി ഓശുപത്രിയിൽ ത്രിഗൺ സല്യൂട്ട് നൽകിയാണ് ധീരനായ നായയെ സംസ്‌കരിച്ചത്.
നായയ്‌ക്ക് അന്തിമോപാചരം അർപ്പിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. നിരവധി പേരാണ് സിംബയ്‌ക്ക് ആദരാഞ്ജലി നേർന്ന് എത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിംബയ്‌ക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നുവെന്നും ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നും പോലീസ് അറിയിച്ചു.
Simba, the Bomb Detection dog🐕🦺was given the state funeral, and he was cremated with a three-gun salute at the Veterinary hospital in Parel, Mumbai. https://t.co/77NM4tvled
Thanks for your service, Simba.🙏 pic.twitter.com/zRvSUnWvMl
— Abhishek Joshi 👨💻🐶 (@kaalicharan) March 6, 2022















