നീ കഴിക്കാൻ വേണ്ടി ആണോ ജീവിക്കുന്നത്, അതോ ജീവിക്കാൻ വേണ്ടിയാണോ കഴിക്കുന്നത്; കളിയാക്കലുകൾ വേണ്ട ഇതൊരു രോഗാവസ്ഥയാണ്; അറിയാം പ്രാഡർ-വില്ലി സിൻഡ്രോമിനെ കുറിച്ച്
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നീ കഴിക്കാൻ വേണ്ടി ആണോ ജീവിക്കുന്നത്, അതോ ജീവിക്കാൻ വേണ്ടിയാണോ കഴിക്കുന്നത്; കളിയാക്കലുകൾ വേണ്ട ഇതൊരു രോഗാവസ്ഥയാണ്; അറിയാം പ്രാഡർ-വില്ലി സിൻഡ്രോമിനെ കുറിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2022, 12:24 pm IST
FacebookTwitterWhatsAppTelegram

സിംഗപ്പൂർ: ചിലർ ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ ആളുകൾ ചോദിക്കാറില്ലേ., നീ കഴിക്കാൻ വേണ്ടി ആണോ ജീവിക്കുന്നത്, അതോ ജീവിക്കാൻ വേണ്ടിയാണോ കഴിക്കുന്നത് എന്ന്. മനുഷ്യന് ജീവിക്കാൻ വേണ്ട സുപ്രധാന ഘടകങ്ങളിൽ ഒന്നാണ് ഭക്ഷണം. എന്നാൽ ചിലർ അമിതമായി ഭക്ഷണം കഴിക്കുന്നത് കൊണ്ട് ഇത്തരത്തിൽ അവരെ കളിയാക്കുന്നത്. എന്നാൽ എത്ര കഴിച്ചാലും മതിവരാതെ ഇരിക്കുന്നത് ഒരു രോഗമാണെന്ന് നിങ്ങൾക്ക് അറിയാമോ? വളരെ അപൂർവ്വമായി കാണുന്ന ഒരു തരം രോഗമാണ് എപ്പോഴുമുള്ള വിശപ്പ്.

സിംഗപ്പൂരിലെ പത്ത് വയസ്സുകാരനാണ് ഇത്തരത്തിൽ എത്ര കഴിച്ചാലും വിശപ്പ് കെടാത്ത രോഗമുള്ളത്. പ്രാഡർ-വില്ലി സിൻഡ്രോം എന്നാണ് അപൂർവ്വങ്ങളിൽ അപൂർവ്വമായ ഈ ജനിതക രോഗത്തിന്റെ പേര്. എത്രയധികം ഭക്ഷണം കഴിച്ചാലും ഡേവിഡ് എന്ന പത്ത് വയസ്സുകാരന് വിശപ്പ് ശമിക്കില്ല.

അതായത്, ഡേവിഡിന്റെ വയർ നിറഞ്ഞിരിക്കുന്നുവെന്ന് അവന്റെ തലച്ചോറ് മനസിലാക്കുന്നില്ലെന്ന് ചുരുക്കം. ഒരു ആരോഗ്യവാനായ മനുഷ്യന്റെ വയർ നിറയുമ്പോൾ, അവന്റെ തലച്ചോറിന് ഇക്കാര്യം മനസിലാകുകയും പിന്നീടാണ് ഭക്ഷണം മതിയാക്കാൻ നമ്മൾ തീരുമാനിക്കുന്നതും. എന്നാൽ ഈ രോഗം ബാധിച്ചവരുടെ വിശപ്പ് ശമിച്ചുവെന്ന് തലച്ചോർ മനസിലാക്കില്ല.

അപൂർവ്വമായ ഈ ജനിതക അവസ്ഥ വളരെ അപകടകരവുമാണ്. കാരണം, ഇത്തരത്തിൽ നിരന്തരം ഭക്ഷണം കഴിച്ചുകൊണ്ട് ഇരിക്കുമ്പോൾ, മനുഷ്യന്റെ ശരീരഭാരം അപകടകരമായ രീതിയിലേയ്‌ക്ക് വർദ്ധിക്കും. ഇത് മറ്റ് പല പ്രശ്‌നങ്ങൾക്കും കാരണമാകും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മനുഷ്യശരീരത്തിലെ ക്രോമസോം നമ്പർ-15ലെ ഒരു കൂട്ടം ജീനുകളിൽ ചില ജനിതക പദാർത്ഥങ്ങൾ ഇല്ലാതാകുമ്പോഴാണ് പ്രാഡർ-വില്ലി സിൻഡ്രോം ഉണ്ടാകുന്നത്.

മറ്റൊരു വസ്തുത എന്തെന്നാൽ, ഈ രോഗാവസ്ഥയ്‌ക്ക് ചികിത്സയില്ല. അതിനാൽ, രോഗലക്ഷണങ്ങളും അനുബന്ധ ബുദ്ധിമുട്ടുകളും ഉള്ളവർ അവരുടെ അവസ്ഥ മനസിലാക്കി സ്വയം നിയന്ത്രിക്കുക എന്നതാണ് ഏക പോംവഴി. അതേസമയം, ഏത് സമയവും ഭക്ഷണം കഴിക്കുന്ന എല്ലാവർക്കും ഈ രോഗമുണ്ടാവണമെന്നില്ല.

Tags: Singapore
ShareTweetSendShare

More News from this section

ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

മദ്യവും കഞ്ചാവും ഉത്കണ്ഠ കുറയ്‌ക്കാനുള്ള മരുന്നുകളും ഒരുമിച്ച് ഉപയോഗിച്ചു; ലണ്ടനിലെ ആഡംബര ഹോട്ടലിൽ സൗദി രാജകുമാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; നിർണ്ണായക റിപ്പോർട്ട്

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

Latest News

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

നാഗല്‍സ്മാന്‍ പുറത്ത്, ക്ലോപ്പ് അകത്ത്; ജര്‍മ്മനി പുതിയ കോച്ചിനെ പ്രഖ്യാപിച്ചു

ഡ്വോര്‍ക്കോവിച്ച് സ്ഥാനമൊഴിഞ്ഞു; ഫിഡെയുടെ ചുമതല ഏറ്റെടുത്ത് വിശ്വനാഥന്‍ ആനന്ദ്; ആദ്യമായി ഒരു ഇന്ത്യന്‍

‘മൊബൈൽ ഫോണുകൾ മാതാപിതാക്കളുടെ സ്ഥാനം ഏറ്റെടുക്കുന്നത് ദുരന്തം’; കൂട്ടുകുടുംബങ്ങളുടെ തകർച്ചയിൽ ആശങ്കയറിയിച്ച് സുപ്രീം കോടതി

പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയ്‌ക്ക് ഇനി 10 വർഷം വരെ തടവ്; 10 കോടി വരെ പിഴ; കർശന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ശ്രേയസ്; ക്യാപ്റ്റനായി ചരിത്രനേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies