ബെംഗളൂരു: കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കേസിൽ മലയാളി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. ടാറ്റൂ ആർടിസ്റ്റും കോട്ടയം സ്വദേശിനിയുമായ വിഷ്ണുപ്രിയയും സുഹൃത്തുക്കളുമാണ് മയക്കുമരുന്ന് കേസിൽ ബെംഗളൂരുവിൽ അറസ്റ്റിലായത്. ഏഴ് കോടി രൂപയുടെ മയക്കുമരുന്നാണ് സംഘത്തിൽ നിന്നും ഹൂളിമാവ് പോലീസ് കണ്ടെടുത്തത്.
22കാരിയായ വിഷ്ണുപ്രിയയോടൊപ്പം കോയമ്പത്തൂർ സ്വദേശി സിജിൽ (23), മടിവാള സ്വദേശി വിക്രം (23) എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. 12 കിലോയുടെ ഹാഷിഷ് ഓയിലാണ് സംഘത്തിൽ നിന്നും കണ്ടെടുത്തത്. ഇതിന് വിപണിയിൽ ഏഴ് കോടിയിലധികം രൂപ വിലമതിക്കും.
കഴിഞ്ഞ ദിവസം 80 ഗ്രാം ഹാഷിഷ് ഓയിലുമായി വിക്രമിനെ പോലീസ് പിടികൂടിയിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് മറ്റ് രണ്ട് പേരെ കുറിച്ച് വിവരം ലഭിച്ചത്. വിഷ്ണുപ്രിയയും സിജിലും താമസിക്കുന്ന വീട്ടിലെത്തി പരിശോധന നടത്തിയതോടെ കോടിക്കണക്കിന് രൂപയുടെ ഹാഷിഷ് ഓയിൽ കണ്ടെടുക്കുകയായിരുന്നു. ആവശ്യക്കാർക്ക് വിതരണം ചെയ്തിരുന്നത് വിക്രമായിരുന്നു. വിശാഖപ്പട്ടണത്ത് നിന്നാണ് ലഹരി എത്തിച്ചിരുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments