ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഭരണതുടർച്ചയുമായി 48 സീറ്റിൽ ബിജെപി മുന്നേറ്റം. ഇതിനിടെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിപരാജയം ഏറ്റുവാങ്ങിയത് ക്ഷീണമായി. നാലരവർഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരെ കണ്ട ഉത്തരാഖണ്ഡിൽ 6579 വോട്ടിനാണ് ധാമി പരാജയപ്പെട്ടത്. ഖാതിമ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസിന്റെ ഭുവൻ ചന്ദ്ര കാപ്രിയാണ് ധാമിയെ തോൽപ്പിച്ചത്.
പുഷ്‌കർ സിംഗ് ധാമി 41,598 വോട്ടുകൾ നേടിയപ്പോൾ 48,177 വോട്ടുകൾക്കാണ് കാപ്രി ജയം ഉറപ്പിച്ചത്. ബിജെപി സംസ്ഥാനത്ത് 32 സീറ്റുകളിൽ ഔദ്യോഗികമായി വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ആകെ 70 സീറ്റാണ് ഉത്തരാഖണ്ഡിലുള്ളത്. ലീഡ് നിലയിൽ 16 സീറ്റുകളടക്കം 48 സീറ്റുകൾ ബിജെപി പിടിക്കുമെന്നാണ് സംഘടനാ നേതാക്കൾ പറയുന്നത്.
ഉത്തരാഖണ്ഡിലെ സൈനിക കുടുംബങ്ങളുടെ ശക്തമായ പിന്തുണ ബിജെപിക്ക് കരുത്തേകു കയാണ്. ഒപ്പം കേദാർനാഥ് അടക്കം നിരവധി മലയോരമേഖലയിലെ വികസനവും നൽകിയ പിന്തുണ കോൺഗ്രസിനെ നിഷ്പ്രഭമാക്കിയെന്നാണ് വിലയിരുത്തൽ. 12 സീറ്റാണ് കോൺ ഗ്രസ് നേടിയിട്ടുള്ളത്. 9 സീറ്റിൽ ലീഡ് നിലനിർത്തിയിട്ടുണ്ട്.
Comments