ഇടുക്കി: ഇടുക്കിയിൽ കായിക അദ്ധ്യാപകൻ അറസ്റ്റിൽ. പോക്സോ കേസിലാണ് അദ്ധ്യാപകൻ അറസ്റ്റിലായത്. ക്ലാസ്മുറിയിൽ വെച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയുടെ ശരീരത്തിൽ കയറിപ്പിടിച്ചുവെന്നാണ് കേസ്. ഇടുക്കി വഴിത്തലയിലാണ് സംഭവം. കേസിൽ കോതമംഗലം സ്വദേശി ജീസ് തോമസാണ് അറസ്റ്റിലായത്.
നേരത്തെ മലപ്പുറത്ത് പോക്സോ കേസിൽ ഒരാൾ അറസ്റ്റിലായിരുന്നു. 15-കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. സംഭവം നടന്ന് ഏഴ് വർഷത്തിന് ശേഷമാണ് പ്രതി പിടിയിലായത്. രാജസ്ഥാനിൽ നിന്നാണ് പ്രതി മുഹമ്മദ് സാദിഖ് റായിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
Comments