യോഗി ആദിത്യനാഥിന് തിലകം ചാർത്തി മുലായം സിംഗ് യാദവിന്റെ ചെറുമകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യോഗി ആദിത്യനാഥിന് തിലകം ചാർത്തി മുലായം സിംഗ് യാദവിന്റെ ചെറുമകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2022, 02:30 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് രണ്ടാം വട്ടം അധികാരത്തിലേക്ക് കടക്കുമ്പാൾ അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്. അതിനിടെ മുലായം സിംഗ് യാദവിന്റെ മരുമകളും ബിജെപി നേതാവുമായ അപർണ യാദവിന്റെ മകൾ യോഗിയെ തിലകം ചാർത്തിയത് വലിയ വാർത്തയായിരിക്കുകയാണ്. ആദിത്യനാഥിന്റെ വിജയത്തിന്റെ അടയാളമായി അപർണയും മകളും മുഖ്യമന്ത്രിയുടെ നെറ്റിയിൽ ‘തിലകം’ ചാർത്തുന്നതിന്റെ 7 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. അപർണായാദവ് ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.

जब तक खून में हैं हलचल,
भगवा झुक नही सकता ।@BJP4UP @myogiadityanath #BJPAgain pic.twitter.com/ZqciRp39d4

— Aparna Bisht Yadav (@aparnabisht7) March 10, 2022

തിരഞ്ഞെടുപ്പ് വിജയത്തിൽ യോഗി ആദിത്യനാഥിന് അപർണ ആശംസകൾ നേർന്നു. ലക്നൗവിലെ മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്ത യാദവ്, എസ്പിയുടെ മോശം പ്രകടനത്തിന് ഇവിഎമ്മുകളെ കുറ്റപ്പെടുത്താനാവില്ലെന്നും പറഞ്ഞു. യുപിയിൽ 41.9 ശതമാനം വോട്ട് നേടിയാണ് ബിജെപി അധികാരം നിലനിർത്തിയത്. 2017 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ട് ശതമാനം അധികം വോട്ട് വിഹിതം വർധിപ്പിച്ചു. ബിജെപി ഒറ്റയ്‌ക്ക് 255 വോട്ടുകൾ നേടി. എസ്പി 123 സീറ്റുകൾ നേടി. കോൺഗ്രസ് 2 സീറ്റുകളായി ചുരുങ്ങി. മറുവശത്ത് ബിഎസ്പി ഒറ്റ സീറ്റിലേക്ക് ചുരുങ്ങി.

എസ്പിയുടെ ശുഭാവതി ശുക്ലയെ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചാണ് സ്വന്തം തട്ടകമായ ഗോരഖ്പൂരിൽ നിന്ന് യോഗി നിയമസഭയിലെത്തുന്നത്. തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന ആദ്യത്തെ സിറ്റിംഗ് ബിജെപി മുഖ്യമന്ത്രിയാണ് ആദിത്യനാഥ്. മെച്ചപ്പെട്ട ക്രമസമാധാനം, കുടിയേറ്റക്കാരെ ഫലപ്രദമായി കൈകാര്യം ചെയ്യൽ, സൗജന്യ റേഷൻ വിതരണം, കേന്ദ്രത്തിന്റെ പദ്ധതികളുടെ നടത്തിപ്പ് എന്നിവയിലെ മേന്മയാണ് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായത്.

കാർഷിക സമരഭൂമിയായ പടിഞ്ഞാറൻ യുപിയിലും ബിജെപി വിജയക്കൊടി പാറിച്ചു. മീററ്റ്, ബുലന്ദ്ഷഹർ, നോയിഡ, ജെവാർ, ദാദ്രി, ഗാസിയാബാദ്, ഹാപൂർ, ബാഗ്പത്, മുസാഫർനഗർ, ഷാംലി, ബിജ്നോർ, ബറേലി, ബദൗൺ, പിലിഭിത്, ആഗ്ര, ഫിറോസാബാദ്, മെയിൻപുരി, മഥുര, അലിഗഡ്, ഇറ്റാഹ്, ഹത്രാസ്, കസ്ഗഞ്ച്, എറ്റ കസ്ഗഞ്ച്, ഫറൂഖാബാദ്, ലഖിംപൂർഖേരി എന്നിവിടങ്ങളിലും ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. എസ്പിയുടെ ശക്തികേന്ദ്രങ്ങളായ ഇറ്റാവ, മെയിൻപുരി, അലിഗഡ് എന്നിവ നേരിയ വ്യത്യാസത്തിൽ പിടിച്ചെടുത്തു. ഹത്രാസിലും ബിജെപി വിജയിച്ചു.

Tags: Yogi AdityanathAparna YadavMulayam Singh
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies