75 പേർക്ക് യാത്രചെയ്യാം;30 മീറ്റർ നീളം; സ്വിമ്മിംഗ് പൂളും ഹെലിപ്പാഡും;ആഡംബര ഹോട്ടലിനെ വെല്ലുന്ന കാർ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

75 പേർക്ക് യാത്രചെയ്യാം;30 മീറ്റർ നീളം; സ്വിമ്മിംഗ് പൂളും ഹെലിപ്പാഡും;ആഡംബര ഹോട്ടലിനെ വെല്ലുന്ന കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2022, 12:50 pm IST
Facebook
Twitter
WhatsAppTelegram

വാട്ടർ ബെഡ്, സ്വിമ്മിംഗ് പൂൾ, ഗോൾഫ് കോഴ്‌സ്, ഹെലിപാഡ്….. ഈ വായിച്ചത് ഒരു വീടിനുള്ളിൽ ഒരുക്കിയ സൗകര്യങ്ങളാണെന്ന് വിചാരിച്ചെങ്കിൽ തെറ്റി. ഇത് ഒരു കാറിലെ സൗകര്യങ്ങളാണ്. കഴിഞ്ഞ ദിവസങ്ങളിൽ ലോകമെമ്പാടുമുള്ള വാഹനപ്രേമികൾ സംസാരിക്കുന്നത് ഈ കാറിനെക്കുറിച്ചാണ്. ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ അമേരിക്കൻ ഡ്രീം കാറായ സൂപ്പർ ലിമോയാണ് ഇന്നത്തെ താരം.

ആരെയും അമ്പരപ്പിക്കുന്ന നീളമാണ് കാഡിലാക് എൽഡോറാഡോ ലിമോസിൻസ് എന്ന് ആദ്യ കാലങ്ങളിൽ അറിയപ്പെട്ടിരുന്ന സൂപ്പർ ലിമോയുടെ പ്രത്യേകത. 100 അടി അഥവാ 30 മീറ്ററാണ് കാറിന്റെ നീളം. കാറിലെ അത്യാധുനിക സൗകര്യങ്ങൾ ആകട്ടെ നമ്മുടെ കണ്ണ് തള്ളിക്കുന്നതും. നീളത്തിന്റെ കാര്യത്തിൽ ഓരോ തവണയും സ്വന്തം റെക്കോർഡ് തന്നെ തകർത്ത് മുന്നേറുകയാണ് അമേരിക്കയുടെ ഈ സ്വപ്‌നവാഹനം.

1986 ൽ പ്രമുഖ വാഹന ഡിസൈനർ ആയ ജേയ് ഒഹ്‌ബെർഗ് ആണ് ആദ്യമായി ഈ ഡ്രീം കാർ നിർമ്മിച്ചത്. കാഡിലാക് എൽഡോറാഡോ ലിമോസിൻസ് എന്നായിരുന്നു ഇതിന് അവർ നൽകിയിരുന്ന പേര്. ആദ്യം നിർമ്മിക്കുമ്പോൾ 18.28 മീറ്റർ മാത്രമായിരുന്നു വാഹനത്തിന്റെ നീളം എങ്കിൽ ഇന്ന് അത് ഉയർന്നിരിക്കുന്നു.

സാധാരണയായി ഒരു കാറിന്റെ ശരാശരി നീളം എന്നത് 3.6 മുതൽ 4.2 മീറ്റർവരെയാണ്. അതുകൊണ്ടുതന്നെ അക്കാലത്തുതന്നെ ലിമോ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ചിരുന്നു. അപൂർവ്വ നീളം കൊണ്ട് ലോക പ്രശസ്തനായ ലിമോ അക്കാലത്ത് ഹോളിവുഡ് സിനിമകളിലെയും നിത്യ സാന്നിദ്ധ്യമായിരുന്നു.

എന്നാൽ പിന്നീട് എപ്പോഴോ ലിമുവിന് നീളം പോരെന്ന് ഒഹ്‌ബെർഗിന് തോന്നി. തുടർന്ന് കാറിന്റെ നീളം 18 ൽ നിന്നും 30.5 മീറ്ററായി വർദ്ധിപ്പിച്ചു. ഇതോടെ ആദ്യ റെക്കോർഡ് പഴങ്കഥയായി മാറി. ഹോളിവുഡ് സിനിമകളിലെ നിത്യസാന്നിദ്ധ്യമായ ഈ ഡ്രീം കാർ സ്വന്തമാക്കാൻ നിരവധി വാഹന പ്രേമികൾ ആണ് അന്ന് മുന്നോട്ടുവന്നിരുന്നത്.

എന്നാൽ പിന്നീട് ലിമുവിന്റെ പ്രശസ്തി പതുക്കെ കുറഞ്ഞുതുടങ്ങി. വാഹനം കൈകാര്യം ചെയ്യുന്നതിനും, പാർക്കു ചെയ്യുന്നതിനുമെല്ലാം ബുദ്ധിമുട്ടായിരുന്നു പ്രധാന പ്രശ്‌നം. അസാധാരണ നീളമുള്ള വാഹനം പാർക്ക് ചെയ്യാൻ വലിയ സ്ഥലം ആവശ്യമായി വന്നു. ഇതോടെ വാങ്ങിയവരെല്ലാം ഡ്രീം കാറിനെ കയ്യൊഴിയാൻ ആരംഭിച്ചു.

തുടർച്ചയായി യഥാർത്ഥ ഉടമ ഒഹ്‌ബെർഗിന്റെ പക്കൽ തന്നെ തിരിച്ചെത്തിയിരുന്ന ലിമുവിനെ ന്യൂയോർക്കിലെ ഓട്ടോസ്യം ടെക്‌നിക്കൽ ടീച്ചിംഗ് മ്യൂസിയത്തിന്റെ ഉടമയായ മൈക്കിൾ മാനിംഗ് വാങ്ങിയതോടെയാണ് പിന്നീട് സ്ഥിതിഗതികൾ മാറിമറിഞ്ഞത്. ഈ ബൈയിലൂടെ ലീസിനായിരുന്നു കാർ ഒഹ്‌ബെർഗിന്റെ കയ്യിൽ നിന്നും അദ്ദേഹം വാങ്ങിയത്. എന്നാൽ അപ്രതീക്ഷിതമായുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് അദ്ദേഹത്തെ വാഹനം മറ്റൊരാൾക്ക് കൈമാറാൻ പ്രേരിപ്പിച്ചു.

ഫ്‌ളോറിഡയിലെ ഒർലാൻഡോയിൽ ഡെസെർലാന്റ് പാർക്ക് കാർ മ്യൂസിയത്തിൻരെ ഉടമയായ മൈക്കിൾ ഡെസെർ ആയിരുന്നു പിന്നീട് വാഹനം വാങ്ങിയത്. ഇതിന് ശേഷമാണ് വാഹനം വീണ്ടും വാർത്തകളിൽ ഇടം നേടാൻ ആരംഭിച്ചത്.

രണ്ട് അറ്റത്തു നിന്നും ഓടിക്കാൻ കഴിയുന്ന തരത്തിലാണ് വാഹനം രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇത്രയും വലിയ വാഹനം സാധാരണ ം പോലെ എളുപ്പത്തിൽ വളയ്‌ക്കാനോ തിരിക്കാനോ കഴിയില്ലാത്തതു കൊണ്ടാകണം ഇത്തരത്തിൽ നിർമ്മിച്ചിരിക്കുന്നത്. കാറിന്റെ നീളം പോലെ തന്നെ അത്ഭുതപ്പെടുത്തുന്നതാണ് അകത്തെ കാഴ്ചകളും. വലിയ വാട്ടർ ബെഡുകൾ, സ്വിിമ്മിംഗ് പൂൾ, ഡൈവിംഗ് ബോർഡ്, ബാത്ത്ടബ്, മിനി ഗോൾഫ് കോഴ്‌സ് തുടങ്ങി ഹെലിപാഡ് വരെയുണ്ട്.

ഒരേ സമയം 75 പേർക്ക് കാറിൽ സഞ്ചരിക്കാം. കാറിലെ ഹെലിപാടിന് അഞ്ച് പൗണ്ട് ഭാരം വരെ താങ്ങാനുള്ള ശേഷിയുണ്ട്. ഇത് മാത്രമല്ല, നിരവധി ടിവികൾ, ഫ്രിഡ്ജുകൾ, ടെലിഫോണുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

Tags: Guinness World Record
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies