പഞ്ചാബിൽ സത്യപ്രതിജ്ഞ ചടങ്ങിന് 2 കോടി രൂപ ചിലവിടും; കെജ്‌രിവാളിന്റെ റോഡ്‌ഷോയ്ക്ക് 61 ലക്ഷം; തുടക്കത്തിൽ തന്നെ കൊള്ളയടിയെന്ന് കോൺഗ്രസ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബിൽ സത്യപ്രതിജ്ഞ ചടങ്ങിന് 2 കോടി രൂപ ചിലവിടും; കെജ്‌രിവാളിന്റെ റോഡ്‌ഷോയ്‌ക്ക് 61 ലക്ഷം; തുടക്കത്തിൽ തന്നെ കൊള്ളയടിയെന്ന് കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2022, 06:09 pm IST
FacebookTwitterWhatsAppTelegram

അമൃത്‌സർ: പഞ്ചാബിൽ കോൺഗ്രസിനെ തകർത്ത് ഭൂരിഭാഗം സീറ്റുകളിലും വിജയം കണ്ട ആം ആദ്മി പാർട്ടിയുടെ മെഗാ റോഡ് ഷോ ചർച്ചയാകുന്നു. അമൃത്സറിൽ നടക്കുന്ന റാലിയിൽ എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ പങ്കെടുക്കും. മറ്റ് എഎപി നേതാക്കളായ മനീഷ് സിസോദിയ, രാഘവ് ഛദ്ദ എന്നിവരും റോഡ്ഷോയ്‌ക്കായി അമൃത്സർ എയർപോർട്ടിൽ എത്തി. പ്രധാന എഎപി നേതാക്കളെല്ലാം പങ്കെടുക്കുന്ന മെഗാ ഷോയ്‌ക്ക് പാർട്ടി ചിലവഴിക്കുന്നത് 2 കോടി 61 ലക്ഷം രൂപയാണെന്ന് കോൺഗ്രസ് നേതാവ് അൽക്ക ലാംബ ആരോപിച്ചു.

ഡൽഹി എംഎൽഎയാണ് അൽക്ക ലാംബ. വിവിധ സർക്കാർ ഉത്തരവുകളുടെയും നിർദേശങ്ങളുടെയും രേഖകൾ പങ്കുവെച്ച് ട്വിറ്ററിലൂടെയാണ് അവരുടെ പ്രതികരണമുണ്ടായത്. ‘അപ്പോൾ എഎപി എത്തിയത് രാഷ്‌ട്രീയം മാറ്റത്തിനാണോ? ആരംഭത്തിൽ തന്നെ പൊതുജനങ്ങളുടെ പണം കൊള്ളയടിക്കുന്നു. അരവിന്ദ് കെജ്രിവാൾ അമൃത്സറിൽ നടത്തിയ റോഡ്ഷോകൾക്കായി 15 ലക്ഷം രൂപ ചെലവഴിച്ചു. മറ്റ് ജില്ലകളിൽ സംഘടിപ്പിച്ചിരിക്കുന്ന റോഡ്ഷോകൾക്കായി സർക്കാർ ട്രഷറിയിൽ നിന്ന് 46 ലക്ഷം രൂപ അനുമതി ലഭിച്ചിട്ടുമുണ്ട്. പാഞ്ചാബിനും പഞ്ചാബികൾക്കും അഭിനന്ദനങ്ങൾ’ സ്‌ക്രീൻ ഷോട്ടുകൾ സഹിതം അൽക്ക ലാംബ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മനും തിരഞ്ഞെടുക്കപ്പെട്ട മറ്റ് എംഎൽഎമാരും മാർച്ച് 13ന് അമൃത്സർ സന്ദർശിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ പഞ്ചാബിലെ വിവിധ ജില്ലകളിലായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയിരുന്നു. നിർദിഷ്ട റോഡ്ഷോയ്‌ക്ക് ആവശ്യമായ ട്രാഫിക്, സുരക്ഷാ ക്രമീകരണങ്ങൾ നടത്തണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

ചടങ്ങിന് ഗതാഗതം ഉൾപ്പെടെ മതിയായ ക്രമീകരണങ്ങൾക്കായി പഞ്ചാബിലെ 23 ജില്ലകൾക്കും 2 ലക്ഷം വീതവും അമൃത്സർ ഡെപ്യൂട്ടി കമ്മീഷണർക്ക് 15 ലക്ഷം രൂപയും ധനവകുപ്പിനോട് ആവശ്യപ്പെട്ട് റവന്യൂ പുനരധിവാസ സ്പെഷ്യൽ സെക്രട്ടറി നോട്ടീസ് നൽകി. പരിപാടികൾക്കാവശ്യമായി ബസുകൾ നൽകണമെന്ന് പഞ്ചാബ് സ്റ്റേറ്റ് ട്രാൻസ്പോർട്ടിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ എഎപിയുടെ പഞ്ചാബിലെ റോഡ്ഷോയ്‌ക്കായി പൊതുഖജനാവിൽ നിന്ന് ആകെ 61 ലക്ഷം രൂപ ചെലവഴിക്കും.

പഞ്ചാബ് കടക്കെണിയിലായിരിക്കുന്ന സമയത്ത് നടത്തുന്ന ഈ നീക്കം പൊതുഖജനാവിന്റെ കടുത്ത ദുരുപയോഗമാണെന്ന് കോൺഗ്രസ് എംഎൽഎ സുഖ്പാൽ സിംഗ് ഖൈറ പറഞ്ഞു. 3 ലക്ഷം കോടിയിലധികം കടബാധ്യതയുള്ള സമയത്ത് ഇത് അംഗീകരിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

റോഡ് ഷോയ്‌ക്ക് പുറമെ, ഭഗവന്ത് മൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി 2 കോടി രൂപ ചെലവഴിക്കുമെന്നാണ് റിപ്പോർട്ട്. മെഗാ പരിപാടിക്കായുള്ള ക്രമീകരണങ്ങൾക്കായി രണ്ട് കോടി രൂപ അനുവദിക്കാൻ റവന്യൂ, പുനരധിവാസ വകുപ്പിനോട് ആവശ്യപ്പെടുന്ന സർക്കാർ ഉത്തരവും അൽക്ക ലാംബ പങ്കുവെച്ചു. മാർച്ച് 16ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ, ആകെ രണ്ട് കോടി 61 ലക്ഷം രൂപ എഎപി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനും റോഡ്ഷോയ്‌ക്കുമായി ചിലവിടുന്നുണ്ടെന്നാണ് കോൺഗ്രസ് പാർട്ടി ആരോപിക്കുന്നത്.

 

Tags: punjabAmritsarPunjab AAP
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies